Begin typing your search...

ഖത്തറിലെ വിനോദ സഞ്ചാരികളുടെ എണ്ണം ഉയരുന്നു, 32 ശതമാനം വർദ്ധനവ്

ഖത്തറിലെ വിനോദ സഞ്ചാരികളുടെ എണ്ണം ഉയരുന്നു, 32 ശതമാനം വർദ്ധനവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ∙: ഖത്തർ വിനോദസഞ്ചാര മേഖലയിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ്. ഒക്ടോബർ മാസത്തിൽ രാജ്യത്തെത്തിയത് 1.80 ലക്ഷം സന്ദർശകർ. 6 വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിത്.കോവിഡ് മഹാമാരിക്ക് മുൻപുളളതിനേക്കാൾ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളത്. 2017 ഒക്ടോബറിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 32 ശതമാനമാണു വർധന. ഈ വർഷം മാസം തോറും സന്ദർശകരുടെ എണ്ണത്തിൽ ക്രമാനുഗത വർധനവുണ്ടായിട്ടുണ്ട്. രാജ്യാന്തര സന്ദർശകരുടെ കാര്യത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളാണു മുൻപിൽ-മൊത്തം സന്ദർശകരിൽ 33 ശതമാനം പേർ.

ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരെ ആകർഷിക്കാൻ പ്രത്യേക പദ്ധതികളും കുടുംബ സൗഹൃദ വിനോദ പരിപാടികളും ഖത്തർ നടപ്പാക്കുന്നുണ്ട്. അതേസമയം ഒക്ടോബറിൽ ജിസിസി ഇതര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സെപ്റ്റംബറിനെക്കാൾ 10 ശതമാനമാണ് വർധന- 66 ശതമാനം പേരും ജിസിസി ഇതര രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ 13 ശതമാനം ഇന്ത്യയിൽ നിന്നാണ്. യുകെയിൽ നിന്നും 4 ശതമാനം പേരും യുഎസ്സിൽ നിന്ന് 3 ശതമാനം പേരുമെത്തി. സന്ദർശകരിൽ 70 ശതമാനം പേരും വ്യോമമാർഗമാണ് രാജ്യത്ത് എത്തിയത്. 29 ശതമാനം പേർ കരമാർഗവും ഒരു ശതമാനം പേർ കടൽമാർഗവുമാണ് എത്തിയത്. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ട് വീണ്ടും തുറന്നതും പ്രിൻടെംപ്സ് അടക്കമുള്ള ആഡംബര മാളുകളും ഹോട്ടലുകളും തുറന്നതും സന്ദർശകരുടെ എണ്ണം കൂട്ടി.

Krishnendhu
Next Story
Share it