Begin typing your search...

ലോകകപ്പ് ആരാധകർക്ക് 2500 അവധിക്കാല വസതികൾ കൂടി ഒരുങ്ങുന്നു

ലോകകപ്പ് ആരാധകർക്ക് 2500 അവധിക്കാല വസതികൾ കൂടി ഒരുങ്ങുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : ലോകകപ്പ് ആരാധകർക്ക് താമസമൊരുക്കാൻ 2,500 അവധിക്കാല വസതികൾക്ക് ലൈസൻസ് നൽകി ഖത്തർ ടൂറിസം. ആറായിരത്തിലധികം മുറികളായിരിക്കും അവധിക്കാല വസതികളിൽ ഉണ്ടായിരിക്കുക. 2,500 വസതികളിൽ 1,800 അപ്പാർട്‌മെന്റുകളും 700 വില്ലകളുമാണ്.

ഇവ ഭൂരിഭാഗവും പേൾ ഖത്തറിലും ലുസെയ്ൽ സിറ്റിയിലുമാണെന്ന് ഖത്തർ ടൂറിസം ടൂറിസ്റ്റ് ലൈസൻസിങ് ഡയറക്ടർ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. ലൈസൻസ് അനുവദിച്ചതിൽ നൂറിലധികം പാർപ്പിട യൂണിറ്റുകൾ പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കായാണ്. നാലംഗ കുടുംബങ്ങൾക്ക് താമസിക്കാൻ ഉചിതമായ 600 പാർപ്പിട യൂണിറ്റുകളുമുണ്ടെന്ന് അൽ അൻസാരി ചൂണ്ടിക്കാട്ടി.

ഗുണനിലവാരം, സുരക്ഷ, സൗകര്യങ്ങൾ, ആരോഗ്യ ചട്ടങ്ങൾ, എത്തിപ്പെടാനുള്ള സൗകര്യം, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ ഘടകങ്ങൾ ആസ്പദമാക്കിയുള്ള വിലയിരുത്തലുകൾക്കു ശേഷമാണ് അവധിക്കാല വസതികൾക്കു ലൈസൻസ് നൽകിയത്. ലൈസൻസില്ലാതെ വസതികൾ വാടകയ്ക്ക് കൊടുത്താൽ 2,00,00 റിയാൽ ആണ് പിഴത്തുക ചുമത്തുക.

രാജ്യത്തേക്കു എത്തുന്ന സന്ദർശകർക്ക് ഹ്രസ്വകാല താമസത്തിനായി അവധിക്കാല വസതികൾ വാടകയ്ക്ക് കൊടുക്കാനായി ഖത്തർ ടൂറിസത്തിന്റെ കീഴിലുള്ള സംരംഭത്തിന് കഴിഞ്ഞ വർഷമാണ് തുടക്കമായത്.

Krishnendhu
Next Story
Share it