Begin typing your search...

നാളെ മുതൽ ഡിസംബർ 23 വരെ ഹയാ കാർഡുടമകൾക്ക് സൗജന്യ യാത്ര, തിരക്കൊഴിവാക്കാൻ 35 പുതിയ എക്സിറ്റ് ഗേറ്റുകൾ

നാളെ മുതൽ ഡിസംബർ 23 വരെ ഹയാ കാർഡുടമകൾക്ക് സൗജന്യ യാത്ര, തിരക്കൊഴിവാക്കാൻ 35 പുതിയ എക്സിറ്റ് ഗേറ്റുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : നാളെ മുതൽ ഹയാ കാർഡ് ഉടമകൾക്ക് ദോഹ മെട്രോ, ലുസെയ്ൽ ട്രാമുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഡിസംബർ 23 വരെയാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. തിരക്ക് ലഘൂകരിക്കാൻ 9 മെട്രോ സ്‌റ്റേഷനുകളിലായി 35 എൻട്രി, എക്‌സിറ്റ് ഗേറ്റുകൾ കൂടി സ്ഥാപിച്ചു.

ലോകകപ്പ് സ്റ്റേഡിയങ്ങൾ, ആരാധകർക്കായുള്ള വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന സ്റ്റേഷനുകളിലെ തിരക്കു നിയന്ത്രിക്കാനാണ് ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പിനിടെ 110 ട്രെയിനുകൾ സർവീസ് നടത്തും. പ്രതിദിനം 7-8 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 21 മണിക്കൂർ ദോഹ മെട്രോ സർവീസ് നടത്തുമെന്ന് ഖത്തർ റെയിൽ പ്രഖ്യാപിച്ചിരുന്നു.

Krishnendhu
Next Story
Share it