മോട്ടോർ ബൈക്കിൽ ഡെലിവറി സേവനം നടത്തുന്നവർക്കുള്ള പുതുക്കിയ നിയമം നവംബർ 16 മുതൽ
ദോഹ : രാജ്യത്ത് മോട്ടർ ബൈക്കുകളിൽ ഡെലിവറി സേവനം നടത്തുന്നവർക്കുള്ള പുതുക്കിയ ഗതാഗത നിയന്ത്രണങ്ങൾ ഈ മാസം 16 മുതൽ പ്രാബല്യത്തിലാകും. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. ജനറൽ ട്രാഫിക് അഡ്മിനിസ്‌ട്രേഷന്റേതാണ് പ്രഖ്യാപനം.
പുതുക്കിയ നിബന്ധനകൾ
* റോഡിന്റെ വലതുവശത്തു കൂടി മാത്രമേ വാഹനം ഓടിക്കാവൂ
* ഓർഡർ ബോക്‌സ് മോട്ടർ സൈക്കിളിൽ ഉറപ്പിച്ചിരിക്കണം
* ജീവനക്കാരൻ ഹെൽമറ്റ് ധരിക്കണം,
* രണ്ടു കൈകൊണ്ടും ഹാൻഡിൽബാറുകൾ പിടിച്ചിരിക്കണം
*ഓർഡർ ബോക്‌സുകളുടെ നീളം 120 സെന്റിമീറ്ററിലും വീതി 60 സെന്റി.മീറ്ററിലും കൂടാൻ പാടില്ല.
*ബൈക്കുമായുള്ള ബോക്സിനുള്ള ള്ള നീളം 3 മീറ്ററിൽ കൂടാൻ പാടില്ല
*ഡെലിവറിക്ക് ഉപയോഗിക്കുന്ന ബൈക്കിൽ പെർമിറ്റ് നമ്പർ പ്രദർശിപ്പിക്കണം
*തൊഴിലുടമയുടെ പേരിലായിരിക്കണം ബൈക്ക് റജിസ്റ്റർ ചെയ്യേണ്ടത്
*ബൈക്ക് ഓടിക്കുന്ന ജീവനക്കാരന് മോട്ടർ ബൈക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം
*യാത്രയിൽ എല്ലാവിധ സുരക്ഷാ, സേഫ്റ്റി മുൻകരുതലുകൾ സ്വീകരിക്കണം
* ബൈക്കിൽ ഡ്രൈവർ മാത്രമേ പാടുള്ളു