Begin typing your search...

ദോഹ വിമാനത്താവളം ; ഇനി 13 എയർലൈനുകൾ ഇവിടെ നിന്ന്

ദോഹ വിമാനത്താവളം ; ഇനി 13 എയർലൈനുകൾ ഇവിടെ നിന്ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഫിഫ ലോകകപ്പ് അനുബന്ധിച്ച് വർഷങ്ങൾക്ക് ശേഷം അടുത്തിടെ തുറന്ന ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 13 എയർലൈനുകൾ സർവീസ് നടത്തും.

ഡിസംബർ 30 വരെ എയർ അറേബ്യ, എയർ കയ്‌റോ, ബദർ എയർലൈൻസ്, ഇത്യോപ്യൻ എയർലൈൻസ്, ഇത്തിഹാദ് എയർവേയ്‌സ്, ഫ്ലൈദുബായ്, ഹിമാലയ എയർലൈൻസ്, ജസീറ എയർവേയ്‌സ്, നേപ്പാൾ എയർലൈൻസ്, പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ്, പെഗസസ് എയർലൈൻ, സലാം എയർ, ടർകോ ഏവിയേഷൻ എന്നീ എയർലൈനുകളുടെ പ്രവർത്തനമാണ് ദോഹ വിമാനത്താവളം വഴിയാക്കുന്നത്.

ഡിപ്പാർച്ചർ ടെർമിനൽ ദോഹ നഗരത്തിലെ പഴയ വിമാനത്താവള ഏരിയയിൽ ഡി-റിങ് റോഡിനും അൽ മതാർ സ്ട്രീറ്റിനും ഇടയിലുള്ള ജംക്‌ഷനിലാണ്.അതേസമയം അറൈവൽ ടെർമിനൽ സി-റിങ് റോഡിലെ റാസ് അബു അബൗദിലാണ്.

യാത്രക്കാർക്ക് മാത്രമേ പ്രവേശനമുള്ള ഇവിടെ ദോഹ മെട്രോയുടെ റെഡ്‌ലൈനിലെ അൽ മതാർ അൽ ഖദീം സ്‌റ്റേഷനുമായി ബന്ധിപ്പിച്ചാണ് ഡിപ്പാർച്ചർ ടെർമിനൽ പ്രവർത്തിക്കുന്നത്.ഒന്നിലധികം ബസ് റൂട്ടുകളും ടെർമിനലിലേക്കുണ്ട്.

മണിക്കൂറിൽ 2,000 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയും 83 ചെക്ക്-ഇൻ ഡെസ്‌ക്കുകൾ, 52 ഡിപ്പാർച്ചർ ഇമിഗ്രേഷൻ കൗണ്ടറുകൾ, 22 ബോർഡിങ് ഗേറ്റുകൾ തുടങ്ങിയവയും ഇവിടെയുണ്ട്.

അറൈവൽ ടെർമിനലിലും മണിക്കൂറിൽ 2,000 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും.ദോഹ മെട്രോയുടെ ഗോൾഡ് ലൈനിലെ നാഷനൽ മ്യൂസിയം മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിച്ചാണ് ടെർമിനൽ.52 ഇമിഗ്രേഷൻ കൗണ്ടറുകൾ ഇവിടെയുമുണ്ട്. അതേസമയം യാത്രക്കാരെ പിക്ക്- അപ്പ് ചെയ്യാൻ സൗകര്യവുമുണ്ട്. ബസ്, ലിമോസിനുകൾ, ടാക്‌സികൾ, വാടക കാറുകൾ എന്നിവയും ലഭ്യമാണ്.

പ്രാർഥനാ മുറികൾ, വൈ-ഫൈ, ഉറീഡു, വോഡഫോൺ ബൂത്തുകൾ, എടിഎമ്മുകൾ, വിദേശ കറൻസി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കുള്ള സേവനങ്ങൾ എന്നിവയെല്ലാം വിമാനത്താവളത്തിലുണ്ട്.

വിമാനത്താവളത്തിന്റെ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിൽ കാർ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. പാർക്കിങ്ങിന് നിശ്ചിത ഫീസ് നൽകണം. ആദ്യ 5 മണിക്കൂർ വരെ 10 റിയാൽ ആണ് പാർക്കിങ് നിരക്ക്. തുടർന്നുള്ള ഓരോ മണിക്കൂറിലും 5 റിയാൽ വീതം നൽകണം. ഓരോ 24 മണിക്കൂറിനും 145 റിയാൽ ആണ് ഫീസ്.

Krishnendhu
Next Story
Share it