Begin typing your search...
ബ്രിട്ടനിൽ നിന്ന് 12 ടൈഫൂൺ സ്ക്വാഡ്രൺ യുദ്ധവിമാനങ്ങൾ ഖത്തറിലെത്തി
ദോഹ : അടുത്തമാസം 21 ന് ആരംഭിക്കുന്ന ലോകകപ്പിനായി വ്യോമമേഖല സുരക്ഷിതമാക്കുന്നതിനുള്ള 12 ടൈഫൂൺ സ്ക്വാഡ്രൺ യുദ്ധവിമാനങ്ങൾ ബ്രിട്ടനിൽ നിന്ന് ഖത്തറിൽ എത്തി.ഖത്തറും യുകെയും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഭാഗമായി നിർമിച്ച യുദ്ധവിമാനങ്ങളാണ് കഴിഞ്ഞദിവസം ദുഖാൻ എയർബേസിൽ ഖത്തർ അമീരി വ്യോമസേന സ്വീകരിച്ചത്.
ഖത്തർ അമീരി എയർഫോഴ്‌സും യുകെ റോയൽ എയർഫോഴ്‌സും തമ്മിലുള്ള സഹകരണം ലക്ഷ്യമാക്കി 2018 ജൂലൈ 24നാണ് 12 ടൈഫൂൺ സ്ക്വാഡ്രൺ വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്.യുദ്ധവിമാനങ്ങൾ സ്വീകരിക്കുന്ന ചടങ്ങിൽ നിരവധി ഖത്തർ അമീരി എയർഫോഴ്സ് ഉദ്യോഗസ്ഥരും ഉന്നതതല പ്രതിനിധികളും പങ്കെടുത്തു.
Next Story