Begin typing your search...
ലോകകപ്പ് ; സുരക്ഷ ശക്തമാക്കി,12 ടൈഫൂൺ സ്കോഡ്രൺ യുദ്ധ വിമാനങ്ങൾ ഖത്തറിലെത്തി
ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് സുരക്ഷ കൂടുതൽ ശക്തമാക്കി . ആകാശ സുരക്ഷക്കായി ബ്രിട്ടനിൽ നിന്നും 12 ടൈഫൂൺ സ്കോഡ്രൺ യുദ്ധ വിമാനങ്ങൾ ഖത്തറിലെത്തി. നേരത്തെ തുർക്കിയിൽ നിന്നും 3000 ത്തോളം സൈനികരെ ഖത്തറിലേക്ക് അയക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഫുട്ബാൾ മത്സരങ്ങൾ നടക്കുബോൾ സംഘർഷങ്ങൾ ഉണ്ടായാൽ നേരിടാൻ പരിശീലനം ലഭിച്ച ലോകത്തിലെ തന്നെ ഏറ്റവും മികച്ച സുരക്ഷാ സേനകളിലൊന്നാണ് തുർക്കിക്കുള്ളത്.ഖത്തറും യുകെയും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഭാഗമായി നിർമ്മിച്ച യുദ്ധവിമാനങ്ങളാണ് കഴിഞ്ഞദിവസം ദുഖാൻ എയർബേസിൽ ഖത്തർ വ്യോമസേന സ്വീകരിച്ചത്.
Next Story