Begin typing your search...

ലോക കപ്പ് അവസാനഘട്ട ടിക്കറ്റ് വില്പന ഇന്ന് 12 മണിക്ക് ആരംഭിക്കും

ലോക കപ്പ് അവസാനഘട്ട ടിക്കറ്റ് വില്പന ഇന്ന് 12 മണിക്ക് ആരംഭിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദോഹ ; ഓരോ നാലു വർഷം കൂടുമ്പോഴും ലോകജനതയെ ഹരംകൊള്ളിക്കുന്ന ഫിഫ ലോകകപ്പിനു രണ്ടു മാസം ബാക്കിനിൽക്കേ ഇനിയും ലോകകപ്പ് ടിക്കറ്റെടുക്കാത്തവർക്ക് ഇന്നു മുതൽ ടിക്കറ്റെടുക്കാം. അവസാന ഘട്ട ടിക്കറ്റ് വിൽപന ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12മണി മുതൽ ആരംഭിക്കും. ഇന്നു മുതൽ ആരംഭിക്കുന്ന അവസാനഘട്ട വിൽപന ടൂർണമെന്റിന്റെ ഫൈനൽ ദിനമായ ഡിസംബർ 18 വരെ തുടരും. അധികം താമസിയാതെ ഓവർ ദി കൗണ്ടർ വിൽപനയ്ക്കും തുടക്കമാകും.ടിക്കറ്റുകൾ https://www.fifa.com/fifaplus/en/tickets.എന്ന വെബ്സൈറ്റിൽ ലഭ്യമായിരിക്കും.

കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് വിഭാഗങ്ങളിലായി ടിക്കറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്. നാലാം കാറ്റഗറി ടിക്കറ്റ് ഖത്തർ റെസിഡന്‍റ്സിനു മാത്രമായി ബുക്ക് ചെയ്യുവാനുള്ളതാണ്. അമേരിക്ക, ഇംഗ്ലണ്ട്, സൗദി അറേബ്യ, മെക്സികോ, യു.എ.ഇ, ഫ്രാൻസ്, അർജന്‍റീന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഖത്തർ നിവാസികൾക്ക് ശേഷം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയ രാജ്യങ്ങൾ. രണ്ടു ഘട്ടങ്ങളിലായുള്ള വിൽപനയിൽ 24.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

1930 കളിൽ ആരംഭിച്ച ഫിഫ ലോകകപ്പ് മത്സരങ്ങൾ രണ്ടാം ലോകമഹായുദ്ധകാലത്ത് മാത്രമാണ് നടക്കാതെ പോയത്.. 1942 -1946 കാലഘട്ടത്തിൽ മാത്രം ലോകകപ്പ് നടന്നില്ല. ഉറുഗ്വേ, വെസ്റ്റ് ജർമ്മനി, ഇറ്റലി, ബ്രസീൽ,ജർമ്മനി, ഇംഗ്ലണ്ട്‌, അർജന്റീന, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലാണ് ഇതുവരെ ലോകകപ്പ് മത്സരപോരാട്ടങ്ങൾ അരങ്ങേറിയിട്ടുള്ളത്.

Krishnendhu
Next Story
Share it