Begin typing your search...

ലക്ഷം സന്ദർശകരോടെ മുന്നേറി ഖത്തർ മ്യൂസിയം ; നൽകേണ്ടത് 100 റിയാൽ

ലക്ഷം സന്ദർശകരോടെ മുന്നേറി ഖത്തർ മ്യൂസിയം ; നൽകേണ്ടത് 100 റിയാൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദോഹ : ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ തയാറെടുത്ത് ഖത്തറിന്റെ 3-2-1 ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം. ഇതുവരെ മ്യൂസിയം സന്ദർശിച്ചത് ഒരു ലക്ഷം പേർ. വർഷാവസാനത്തോടെ ഏകദേശം 5 ലക്ഷം സന്ദർശകരെയാണ് മ്യൂസിയത്തിലേക്ക് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ തുറന്ന മ്യൂസിയത്തിന്റെ പ്രമേയവും ഖത്തറിലെ കായികരംഗത്തിന്റെ മുഖ്യ പങ്കും പ്രതിഫലിപ്പിക്കുന്ന 'വേൾഡ് ഓഫ് ഇമോഷൻ', 8 മുതൽ 20-ാം നൂറ്റാണ്ടു വരെയുള്ള ലോകത്തിന്റെ കായിക ചരിത്രം, പുരാതന കാലം മുതൽ ആധുനികം വരെയുള്ള ഒളിംപിക്‌സ് സവിശേഷതകൾ, ലോകത്തിലെ 90 കായിക ഇതിഹാസങ്ങളെക്കുറിച്ചും ഓരോ അത്‌ലറ്റിന്റെയും വിജയക്കഥകളും പറയുന്ന 'ദ് ഹാൾ ഓഫ് അത്‌ലീറ്റ്‌സ്', വൻകിട കായിക ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിച്ചതിൽ ഖത്തറിന്റെ സംഘാടനാ മികവ് വിവരിക്കുന്ന 'ഖത്തർ-ആതിഥേയ രാജ്യം', രാജ്യത്തിന്റെ കായിക വികസനം വ്യക്തമാക്കുന്ന 'ഖത്തർ സ്‌പോർട്‌സ്', ശാരീരിക വ്യായാമം പ്രോത്സാഹിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രചോദനം നൽകാനും 'ആക്ടിവേഷൻ സോൺ' എന്നിങ്ങനെ 7 ഗാലറികളാണ് ഇവിടെയുള്ളത്.

ലോകകപ്പ് വേദികളിലൊന്നായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തോടു ചേർന്നാണ് ഒളിംപിക് മ്യൂസിയവും. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് ടൂർണമെന്റിനിടെ ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് മാത്രമാണ് മ്യൂസിയത്തിൽ പ്രവേശനമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. മത്സരങ്ങൾ ഇല്ലാത്ത ദിവസം മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

ഖത്തർ മ്യൂസിയത്തിന്റെ പുതുക്കിയ ടിക്കറ്റിങ് നയം അനുസരിച്ച് 3-2-1 ഒളിംപിക് മ്യൂസിയം സന്ദർശിക്കണമെങ്കിൽ ഒരാൾക്ക് 100 റിയാലാണ് ഫീസ്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഖത്തർ ക്രിയേറ്റ്‌സിന്റെ വൺപാസ് ഉടമകൾക്കും മാണ് സൗജന്യ പ്രവേശനം.

ഈ മാസം 2ന് ആരംഭിച്ച ഫുട്‌ബോളിന്റെ ലോകം എന്ന തലക്കെട്ടിലുള്ള മ്യൂസിയത്തിന്റെ ആദ്യ പ്രദർശനം പുരോഗമിക്കുകയാണ്. 2023 ഏപ്രിൽ ഒന്നുവരെ നീളുന്ന പ്രദർശനത്തിൽ അർജന്റീനയുടെ ഇതിഹാസ താരം ഡീയഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ പതിഞ്ഞ' ജഴ്‌സി ഉൾപ്പെടെ 200ലെറെ കായിക വസ്തുക്കളാണുള്ളത്.

ഫുട്‌ബോളിന്റെ തുടക്കം, ഫിഫ ലോകകപ്പ് തുടങ്ങി ഒട്ടേറെ വിശേഷങ്ങളും പ്രദർശനത്തിലൂടെ അറിയാം. മ്യൂസിയം സന്ദർശിക്കുന്നവർക്ക് ഒളിംപിക് ഗെയിംസിന്റെ ചരിത്രവും സമകാലിക പ്രാധാന്യവും പകരുന്നതിനൊപ്പം ആഗോള തലത്തിലെ കായിക ഇതിഹാസങ്ങളെക്കുറിച്ചും ഖത്തറിന്റെ പ്രചോദന കഥകളും നൂറ്റാണ്ടുകളായി ഖത്തർ ആതിഥേയത്വം വഹിച്ച ടൂർണമെന്റുകളെക്കുറിച്ചുമെല്ലാം അടുത്തറിയാം.

Krishnendhu
Next Story
Share it