Begin typing your search...

ഖത്തറിൽ വിവാഹം നടത്തുന്ന ഇന്ത്യക്കാർ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്തിരിക്കണം

ഖത്തറിൽ വിവാഹം നടത്തുന്ന ഇന്ത്യക്കാർ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്തിരിക്കണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖത്തറിൽ വിവാഹം നടത്തുന്ന ഇന്ത്യക്കാർ ഏതു മതത്തിൽപ്പെട്ടവരാണെങ്കിലും ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്തിരിക്കണം.വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യണമെങ്കിൽ ഇന്ത്യക്കാരിൽ വരനോ വധുവിനോ ആർക്കെങ്കിലും ഒരാൾക്ക് ഖത്തർ റസിഡന്റ് വീസ ഉണ്ടായിരിക്കണമെന്ന് നിർബന്ധമാണ്

ഇന്ത്യൻ പ്രവാസികൾക്കിടയിൽ ക്രിസ്ത്യൻ, മുസ്‌ലിം വിവാഹങ്ങളാണ് ദോഹയിൽ സാധാരണ നടക്കാറുള്ളത്. ദോഹയിലാണെങ്കിലും മതപരമായ ചട്ടങ്ങൾ പാലിച്ചു തന്നെ വേണം വിവാഹം നടത്താൻ. ശരീഅത്ത് നിയമം പിന്തുടരുന്ന രാജ്യമായതിനാൽ മുസ്‌ലിം വിവാഹങ്ങൾക്ക് ദോഹയിലെ കുടുംബ കോടതിയുടെ അനുമതി ആവശ്യമാണ്.

വധുവും വരനും വധുവിന്റെ പിതാവും കോടതിയിൽ രേഖകൾ ഹാജരാക്കണം. വധുവിന്റെ പൂർണ സമ്മതത്തോടെ മാത്രമേ വിവാഹത്തിന് അനുമതി നൽകൂ. ഇനി അബുഹമൂറിലെ റിലീജിയസ് കോംപ്ലക്‌സിൽ ക്രിസ്തീയ വിവാഹങ്ങൾ നടത്തണമെങ്കിൽ വധുവിന്റേയും വരന്റേയും നാട്ടിലെ ഇടവകകളിൽ നിന്നുള്ള കത്ത് പള്ളിയിൽ ഹാജരാക്കണം. ഖത്തറിൽ നടത്തുന്ന ഇന്ത്യൻ വിവാഹങ്ങൾ എംബസിയിൽ റജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെ എന്നറിയാം.

Elizabeth
Next Story
Share it