Begin typing your search...

ഖത്തറിലേക്കുള്ള ഹയാ കാർഡ് പ്രവേശനം നിർത്തലാക്കി ; ഹയാ കാർഡ് ഇനി വിസയല്ല

ഖത്തറിലേക്കുള്ള ഹയാ കാർഡ് പ്രവേശനം നിർത്തലാക്കി ; ഹയാ കാർഡ് ഇനി വിസയല്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : ഹയാ കാർഡ് ഉപയോഗിച്ച് ഖത്തറിലേക്കുള്ള പ്രവേശനം അവസാനിച്ചു. അതേസമയം ഹയ കാർഡുകൾ ഉപയോഗിച്ച് നേരത്തെ ഖത്തറിൽ എത്തിയവർക്ക് 2023 ജനുവരി 23 വരെ ഖത്തറിൽ താമസിക്കാൻ അനുമതിയുണ്ട്. നവംബർ 1 മുതൽ മറ്റ് വീസകൾ നിർത്തലാക്കി പ്രവേശനത്തിനുള്ള മാനദണ്ഡം ലോകകപ്പ് ടിക്കറ്റിനൊപ്പം ഹയാ കാർഡുകൾ എന്നതു മാത്രമാക്കിയിരുന്നു.

ഡിസംബർ 2 മുതൽ മത്സര ടിക്കറ്റില്ലാത്തവർക്കും 500 റിയാൽ ഫീസ് ഈടാക്കി ഹയാ കാർഡ് മുഖേന രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചതോടെ നൂറുകണക്കിന് മലയാളികളാണ് അവസരം പ്രയോജനപ്പെടുത്തിയത്. വിദേശരാജ്യങ്ങളിൽ നിന്നെത്തിയ ലോകകപ്പ് മത്സരടിക്കറ്റെടുത്തവർക്കുള്ള പ്രവേശനത്തിനാണ് ഹയാ കാർഡ് അഥവാ ഫാൻ ഐഡി നിർബന്ധമാക്കിയത്. വിദേശീയരായവർക്കുള്ള എൻട്രി വീസ കൂടിയായിരുന്നു ഹയാ കാർഡുകൾ. രാജ്യത്തെ താമസക്കാർക്ക് മത്സരം കാണാൻ സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനത്തിനും ഹയാ കാർഡ് നിർബന്ധമാക്കിയിരുന്നു.

ഖത്തറിൽ പൊതുഗതാഗത സൗകര്യങ്ങളിൽ സൗജന്യ യാത്ര, സർക്കാർ ആശുപത്രികളിൽ സൗജന്യ എമർജൻസി ചികിത്സ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഹയാ കാർഡ് ഉടമകൾക്ക് നൽകിയത്. സൗദി അറേബ്യ, യുഎഇ, ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഹയാ കാർഡുള്ളവർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Krishnendhu
Next Story
Share it