Begin typing your search...

ലോകകപ്പ് സന്തോഷവും സംതൃപ്തിയും ട്വിറ്ററിൽ പങ്കിട്ട് ഖത്തർ അമീർ

ലോകകപ്പ് സന്തോഷവും സംതൃപ്തിയും ട്വിറ്ററിൽ പങ്കിട്ട് ഖത്തർ അമീർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദോഹ : ലോകകപ്പ് കാണാൻ ലോകത്തെ ഏറ്റവും നല്ല അന്തരീക്ഷം ഖത്തറിൽ ഒരുക്കുമെന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങൾ നിറവേറ്റിയെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ട്വിറ്ററിൽ കുറിച്ചു. ലോകകപ്പ് മികച്ച രീതിയിൽ അവസാനിച്ചത്തിലെ സന്തോഷവും, സംതൃപ്തിയും, വിജയികൾക്കുള്ള അഭിനന്ദനവും അറിയിച്ചായിരുന്നു ഖത്തർ അമീർ ഹമദ് അൽതാനിയുടെ ട്വീറ്റ്.

ലോകകപ്പ് ഒരുക്കുന്നതിന് പിന്തുണ നൽകിയ ഫിഫയ്ക്കും മറ്റ് പങ്കാളികൾക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു. ഖത്തറിന്റെ സംസ്കാരവും, സമ്പന്നതയുമാണ് ഈ ലോകകപ്പിലൂടെ ലോകം. കണ്ടത് " ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ ക്രിയാത്മകമായ സഹകരണത്തിന് ഫിഫയോട് ഞാൻ നന്ദി പറയുന്നു, ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ നേടിയ വിജയം ഞങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തിന് കൂടുതൽ സേവനവും ഉന്നമനവും നൽകുന്നതിനുള്ള പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" അമീർ ട്വീറ്റ് ചെയ്തു.

ലോകകപ്പിലെ വിജയികളെയും റണ്ണേഴ്സ് അപ്പിനെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. 2022 ഖത്തർ ലോകകപ്പ് നേടിയതിന് അർജന്റീനിയൻ ദേശീയ ടീമിനെയും റണ്ണേഴ്സ് അപ്പ് ആയതിന് ഫ്രഞ്ച് ദേശീയ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു, ഒപ്പം അവരെ ആവേശത്തോടെ പ്രോത്സാഹിപ്പിച്ച ആരാധകർക്കും ഞാൻ നന്ദി പറയുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

Krishnendhu
Next Story
Share it