Begin typing your search...

പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് ഖത്തറിലെ ഫിഫ സ്റ്റേഡിയങ്ങൾ, കൊക്കോകോള പോലും പുനഃരുപയോഗസാധ്യമായ കുപ്പികളിൽ

പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് ഖത്തറിലെ ഫിഫ സ്റ്റേഡിയങ്ങൾ, കൊക്കോകോള പോലും പുനഃരുപയോഗസാധ്യമായ കുപ്പികളിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദോഹ : പ്ലാസ്റ്റിക്കിനോട് പൂർണ്ണമായും വിട പറഞ്ഞ് ഖത്തർ ലോകകപ്പ് വേദികൾ. പുനരുപയോഗം ചെയ്യാവുന്ന പ്ലാസ്റ്റിക് കുപ്പികളിലാണ് ഇത്തവണ ഖത്തർ പാനീയങ്ങൾ വിതരണം ചെയ്തിരിക്കുന്നത്. കൊക്കോകോളയുടെ വിവിധ പാനീയങ്ങൾ പോലും 100 ശതമാനം പുനരുപയോഗ സാധ്യമായ കുപ്പികളിലാണ് വിതരണം ചെയ്തത്. കൊക്കകോളയുടെ 100ശതമാനം പുനരുപയോഗസാധ്യമായ ആർപിഇടി ബോട്ടിലുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി വിതരണം ചെയ്ത ലോകകപ്പാണിത്. പ്രാദേശികമായി 100 ശതമാനം ആർപിഇടി ബോട്ടിലുകൾ കൊക്കകോള നിർമിക്കുന്നതും ഇതാദ്യമാണ്. ഇതിന്റെ ഭാഗമായി 350 എംഎൽ കൊക്കകോള, സ്പ്രൈറ്റ്, ഫാന്റ ബോട്ടിലുകളും 500എംഎല്ലിന്റെ അർവ വാട്ടർബോട്ടിലുകളുമാണ് 100ശതമാനം ആർപിഇടി പാക്കേജിങിൽ ലോകകപ്പ് വേദികൾ വിതരണംചെയ്തത്. ലോകകപ്പ് വേദികളിൽ പ്ലാസ്റ്റിക് കുറയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാൻ സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് പദ്ധതികൾ നടപ്പിലാക്കിയത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ പ്രത്യാഘാതങ്ങൾ ഗണ്യമായി കുറക്കാൻ കൊക്കകോള മിഡിൽഈസ്റ്റിന്റെ 100ശതമാനം ആർപിഇടി ബോട്ടിലുകളുടെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് സുപ്രീംകമ്മിറ്റി സുസ്ഥിരതാവിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ ബുദൂർ അൽമീർ പറഞ്ഞു. സുസ്ഥിര പൈതൃകം സംബന്ധിച്ച സുപ്രീംകമ്മിറ്റിയുടെ യോജിച്ച ശ്രമങ്ങളുമായി ഒത്തുപോകുന്നതാണ് ഈ പദ്ധതി. മേഖലയിലെ കൊക്കകോളയുടെ പ്രവർത്തനങ്ങളിൽ നാഴികക്കല്ലാണ് 100ശതമാനം ആർപിഇടി ബോട്ടിലുകളിലെ പാനീയ വിതരണമെന്ന് കമ്പനിയുടെ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായ ടോൾഗ സെബെ പറഞ്ഞു.

ആർപിഇടി ബോട്ടിലുകൾക്കു പുറമെ ഖത്തർ ലോകകപ്പ് വേദികളിൽ പ്രത്യേകമായി തയാറാക്കിയ റീസൈക്ലിങ് ബിന്നുകളും കൊക്കകോള മിഡിൽഈസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ലോകകപ്പിനിടെ വേർതിരിച്ച് ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പുനരുപയോഗം ചെയ്ത് ആർപിഇടി ബോട്ടിലുകളാക്കി മാറ്റുമെന്ന് സുപ്രീംകമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Krishnendhu
Next Story
Share it