Begin typing your search...

അടുത്ത ആറ് വർഷവും ഫിയ വേൾഡ് എൻഡുറൻസ് ചാംപ്യൻഷിപ്പിന് ഖത്തർ വേദിയൊരുക്കും

അടുത്ത ആറ് വർഷവും ഫിയ വേൾഡ് എൻഡുറൻസ് ചാംപ്യൻഷിപ്പിന് ഖത്തർ വേദിയൊരുക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : ഹൈപ്പർകാറുകളുടെ റേസിംഗ് മത്സരമായ ഫിയ വേൾഡ് എൻഡുറൻസ് ചാംപ്യൻഷിപ്പിന് (ഡബ്ല്യുഇസി)അടുത്ത 6 വർഷവും ഖത്തർ വേദിയാകും. ഖത്തർ മോട്ടർ ആൻഡ് മോട്ടർസൈക്കിൾ ഫെഡറേഷനും (ക്യുഎംഎംഎഫ്) ഡബ്ല്യുഇസിയും ഇതു സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചു. 2024 മുതൽ 2029 വരെയുള്ള 6 വർഷങ്ങളിലേക്കാണ് കരാർ.

'ഖത്തറിന്റെ 6 മണിക്കൂർ' എന്ന തലക്കെട്ടിൽ 2024 ൽ എൻഡുറൻസ് റേസുകൾക്ക് തുടക്കമാകും. ചാംപ്യൻഷിപ്പിന്റെ 12-ാം സീസണിലെ ഉദ്ഘാടന റൗണ്ടുകൾക്കാണ് ഖത്തർ വേദിയാകുന്നത്. മത്സരങ്ങൾക്ക് ലോകോത്തര നിലവാരത്തിലുള്ള ആതിഥേയത്വം ഒരുക്കാൻ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നവീകരണ ജോലികൾ പുരോഗതിയിലാണെന്ന് ക്യുഎംഎംഎഫ് പ്രസിഡന്റ് അബ്ദുൽറഹ്‌മാൻ ബിൻ അബ്ദുൽലത്തീഫ് അൽ മന്നായി വ്യക്തമാക്കി.

കരാർ ഒപ്പുവെയ്ക്കൽ ചടങ്ങിന്റെ ഭാഗമായി എൻഡുറൻസ് റേസിങ് നിർമാതാക്കളുടെ 4 ഹൈപ്പർകാറുകളും പ്രദർശിപ്പിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽതാനി, ഖത്തർ എയർവേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും ഖത്തർ ടൂറിസം ചെയർമാനുമായ അക്ബർ അൽ ബേക്കർ എന്നിവരും പങ്കെടുത്തു. 2023 മുതൽ അടുത്ത 10 വർഷത്തേക്ക് ഫോർമുല വണ്ണിനും സർക്യൂട്ടാണ് വേദിയൊരുക്കുന്നത്. മോട്ടോജിപി ഗ്രാൻഡ് പ്രി ഖത്തറിന്റെ സ്ഥിര വേദി കൂടിയാണിത്.

Krishnendhu
Next Story
Share it