Begin typing your search...

ഖത്തർ ലോകകപ്പ് ; ഭിന്നശേഷിക്കാർക്കായി ഏറ്റവുമധികം സെൻസറിമുറികൾ

ഖത്തർ ലോകകപ്പ് ; ഭിന്നശേഷിക്കാർക്കായി ഏറ്റവുമധികം സെൻസറിമുറികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഖത്തർ : ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സെൻസറി മുറികൾ സജ്ജമാക്കി ഖത്തർ. പ്രത്യേക പരിചരണം ആവശ്യമുള്ള കാണികൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ലോകകപ്പ് സ്റ്റേഡിയങ്ങളിലെ സെൻസറി മുറികൾ ആശ്വാസമാകുന്നു . ഭിന്ന ശേഷിക്കാർക്കും, ശാരീരിക ക്ഷമത നഷ്ടപ്പെട്ടവർക്കും തിക്കും തിരക്കുമില്ലാതെ മത്സരം കാണാനും ആത്മവിശ്വാസം വർധിപ്പിക്കാനും കാരണമായി മാറുകയാണ് ഖത്തറിലെ സെൻസറി മുറികൾ. 8 സ്റ്റേഡിയങ്ങളിൽ സൗകര്യങ്ങൾ മിക്കതും ആദ്യമായി നടപ്പാക്കുന്നതും ഈ ലോകകപ്പിൽ തന്നെ. ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രവേശനക്ഷമതയുള്ള പതിപ്പായി ലോകകപ്പ് മാറിക്കഴിഞ്ഞു.

എല്ലാ മത്സരങ്ങളുടെയും ഓഡിയോ ഡിസ്‌ക്രിപ്റ്റീവ് കമന്ററി അറബിക് ഭാഷയിൽ ലഭ്യമാക്കുന്നുണ്ട്. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഫിഫ, ഫിഫ ലോകകപ്പ് ഖത്തർ 2022 കമ്മിറ്റി എന്നിവ ചേർന്നാണ് അൽബെയ്ത്ത്, ലുസെയ്ൽ, എജ്യുക്കേഷൻ സിറ്റി എന്നീ സ്റ്റേഡിയങ്ങളിൽ പ്രത്യേക പരിചരണം വേണ്ടവർക്കായി സെൻസറി മുറികൾ ഒരുക്കിയത്.

അസിസ്റ്റീവ് സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രമീകരിച്ചിരിക്കുന്ന മുറികളിൽ ഉച്ചത്തിലുള്ള ശബ്ദമോ ബഹളമോ ഇല്ലാതെ ശാന്തമായിരുന്ന് മത്സരങ്ങൾ ആസ്വദിക്കാം. വിദഗ്ധരായ ജീവനക്കാരാണ് ഇവിടെയുള്ളത്. തിരക്കുകളിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്കായി മൊബൈൽ സെൻസറി മുറികളും രാജ്യത്തുടനീളം സജ്ജമാക്കിയിട്ടുണ്ട്. സുപ്രീം കമ്മിറ്റിയുടെ ലോകകപ്പ് സാംസ്‌കാരിക പരിപാടികൾ നടക്കുന്ന കോർണിഷ്, അൽബിദ പാർക്കിലെ ഫിഫ ഫാൻ ഫാൻ ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ മൊബൈൽ സെൻസറി മുറികളുണ്ട്.

Krishnendhu
Next Story
Share it