Begin typing your search...

ലോകകപ്പിനൊപ്പം ആരാധകർക്കായി ടൂർണമെന്റ് സംഘടിപ്പിച്ച് ഫിഫ

ലോകകപ്പിനൊപ്പം ആരാധകർക്കായി ടൂർണമെന്റ് സംഘടിപ്പിച്ച് ഫിഫ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ∙: ലോകകപ്പിനിടെ ആരാധകർക്കായി ടൂർണമെന്റ് സംഘടിപ്പിച്ച് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. ഫിഫയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ലോകകപ്പിനിടെ ആരാധകർക്കായി ഫുട്‌ബോൾ ടൂർണമെന്റ് നടത്തുന്നത്. അൽബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിലാണ് 4 നാൾ നീളുന്ന ടൂർണമെന്റ് നടത്തുന്നത്. ബ്രസീലിയൻ ഇതിഹാസം കഫുവാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. ലെഗസി അംബാസഡർമാരും ടൂർണമെന്റിൽ പങ്കെടുത്തു.

ലോകകപ്പിൽ മത്സരിക്കുന്ന 32 രാജ്യങ്ങളിൽ നിന്നുളള ആരാധകരെ തിരഞ്ഞെടുത്ത് 32 ടീമുകളായി തിരിച്ചാണ് മത്സരം. ലോകകപ്പിന്റെ അതേ മത്സരക്രമം പാലിക്കുന്നു. ഡിസംബർ 2 നാണ് ഫൈനൽ. ഉദ്ഘാടന ദിനമായ ഇന്നലെ ഗ്രൂപ്പ് ഘട്ടത്തിൽ 8 മത്സരങ്ങളാണ് നടന്നത്. ആദ്യ മത്സരം ഖത്തറും ഇക്വഡോറും തമ്മിലായിരുന്നു.

എതിരില്ലാത്ത 6 ഗോളുകൾക്ക് ഖത്തർ ടീം ജയിച്ചു. ഇംഗ്ലണ്ട്-ഇറാൻ പോരാട്ടത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഇംഗ്ലണ്ട് ജേതാക്കളായി. സെനഗൽ-നെതർലന്റ് (2-3), ഫ്രാൻസ്-ഓസ്‌ട്രേലിയ (2-0), യുഎസ്എ-വെയിൽസ് (0-0), അർജന്റീന-സൗദി അറേബ്യ (2-1), മെക്‌സിക്കോ-പോളണ്ട് (2-5), ഡെൻമാർക്ക്-തുനീസിയ (0-2) എന്നിങ്ങനെയാണ് മത്സരഫലങ്ങൾ. 18 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ടൂർണമെന്റിൽ അവസരം നൽകിയത്.ഏത് ടീമിനെയാണോ പ്രതിനിധീകരിക്കുന്നത് ആ രാജ്യത്തെ പൗരന്മാരോ താമസക്കാരോ ആയിരിക്കണമെന്നതായിരുന്നു നിബന്ധന. ഖത്തറിന്റെ അമച്വർ ഫുട്‌ബോൾ സമൂഹത്തിൽ നിന്നുള്ള വിദഗ്ധരാണ് റഫറിമാർ.

Krishnendhu
Next Story
Share it