Begin typing your search...

ഖത്തറിനെതിരെയുള്ള വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഫിഫയുടെ പ്രസിഡണ്ട് ഗ്യാനി ഇൻ ഫാന്റനോ

ഖത്തറിനെതിരെയുള്ള വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഫിഫയുടെ പ്രസിഡണ്ട് ഗ്യാനി ഇൻ ഫാന്റനോ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖത്തർ : ഖത്തർ ലോകകപ്പിനെതിരെ പടിഞ്ഞാറൻ മാധ്യമങ്ങളുടെ റിപ്പോർട്ടിംങ്ങ് രീതി കാപട്യം നിറഞ്ഞതാണെന്ന് ഫിഫയുടെ പ്രസിഡണ്ട് ഗ്യാനി ഇൻ ഫാന്റനോ ആരോപിച്ചു.. ലൈംഗിക ന്യൂനപക്ഷങ്ങളോടും തൊഴിലാളികളോടും ഖത്തറിന്റെ സമീപനത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഫിഫ പ്രസിഡൻറ്.. അടിസ്ഥാനരഹിതമായ വിമർശനങ്ങൾ മനസ്സിലാക്കാൻ തനിക്ക് പ്രയാസമുണ്ടെന്നും ഇപ്പോൾ ധാർമികതയെ കുറിച്ച് പറയുന്ന പടിഞ്ഞാറ് രാജ്യങ്ങൾ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 12 വർഷം മുമ്പുണ്ടായ തീരുമാനമാണ് ഖത്തറിൽ ലോകകപ്പ് നടത്തണമെന്ന്.ഖത്തർ ഇപ്പോൾ അതിന് തയ്യാറായി ക്കഴിഞ്ഞു ഏറ്റവും മികച്ച ലോകകപ്പ് ആയിരിക്കും എന്ന് തനിക്കുറപ്പുണ്ടെന്ന് പറഞ്ഞു. ഖത്തറിന് സ്വയം പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. താൻ ഫുട്ബോളിനെയാണ് പ്രതിരോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.. വിമർശിക്കുന്നവർ ഖത്തറിൽ ലോകകപ്പുമായി ബന്ധപ്പെട്ട നടത്തിയ ഒരുക്കങ്ങളെക്കുറിച്ച് എന്തുകൊണ്ട് പറയുന്നില്ല എന്നും ഫാന്റനോ ചോദിച്ചു.

ഖത്തർ ലോകകപ്പ് ഫണ്ടിൽ നിന്നും ഇന്ത്യയിലെ 25 മില്യൺ കുട്ടികൾക്കും സ്ത്രീകൾക്കും പഠനത്തിനാവശ്യമായ തുക നൽകുന്നതിനുള്ള കരാർ ഒപ്പുവച്ചിട്ടുണ്ട്. 12 വർഷങ്ങൾക്ക് മുൻപ് എടുത്ത തീരുമാനത്തെ ഇപ്പോൾ വിമർശിക്കുന്നവരെ മനസിലാക്കാൻ എളുപ്പമല്ല. എക്കാലത്തെയും മികച്ച വേർഡ് കപ്പ് ആയിരിക്കും ഖത്തറിൽ നിങ്ങൾ കാണാൻ പോകുന്നത്. ഖത്തർ ലോക കപ്പിനായൊരുക്കിയ ഏറ്റവും പുതിയ മാറ്റങ്ങളെയും തീരുമാനങ്ങളെയൊന്നും പുകഴ്ത്താതെ, ലൈംഗിക ന്യുന പക്ഷങ്ങളെ എതിർത്തതും, ലോക കപ്പ് നിർമ്മാണ പ്രവർത്തനങ്ങളിൽ മരണമടഞ്ഞ തൊഴിലാളികളെയും പറ്റി പറഞ്ഞ് രാജ്യത്തെ ഇകഴ്ത്താനുള്ള അവസരമാക്കി മാറ്റുകയാണ് മാധ്യമങ്ങൾ. ഇവിടെ മരിച്ചുവീണിട്ടുള്ള ഓരോ പ്രവാസി തൊഴിലാളികൾക്കും നിയമപരമായി ലഭിക്കേണ്ട എല്ലാ ആനുകൂല്യളും ഖത്തർ നൽകിയിട്ടുണ്ട്. ഓരോ പ്രവാസിയും ഏറെ കാലം ജോലി ചെയ്താൽ ലഭിക്കാൻ പോകുന്ന വേതനത്തെക്കാൾ വലുതായിരിയ്ക്കും ഞങ്ങൾ നൽകിയിട്ടുള്ളത്. മരണം ലോകത്ത് എല്ലായിടത്തും നടക്കുന്നതാണ്. ഈ അവസരത്തിൽ ഇത് ഉയർത്തിപ്പിടിക്കുന്നത് അനൗചിത്യമാണ്. ലോക കപ്പ് വേദികളിൽ മദ്യം വിതരണം ചെയ്യാൻ സാധിക്കില്ലെന്ന് പറയുമ്പോഴും,ടൂർണമെന്റിലെ സ്റ്റേഡിയങ്ങളുടെ കോർപ്പറേറ്റ് ഏരിയകളിലെ ഫാൻസോണുകളിൽ ഇപ്പോഴും മദ്യം വാങ്ങാനാകും.കളി കാണാൻ ഇരിക്കുന്ന മൂന്ന് മണിക്കൂർ മാത്രമാണ് മദ്യം കഴിക്കാനോ , വിതരണം ചെയ്യാനോ സാധിക്കില്ലെന്ന് പറഞ്ഞിട്ടുള്ളത്. ഇതെല്ലാമാണ് വേൾഡ് കപ്പ് നടത്താനുള്ള യോഗ്യതയില്ലായ്മകൾ എങ്കിൽ ഞാൻ ഈ ജോലി രാജിവച്ച് ബീച്ചിൽ പോയി വിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളിൽ മദ്യത്തിന്റെ വിതരണത്തിന്റെ കാര്യങ്ങളിൽ ഇതേ തീരുമാനം എടുത്തപ്പോൾ ആരും ചോദ്യം ചെയ്തില്ല. എന്തുകൊണ്ട് ഖത്തറിലേക്കെത്തുമ്പോൾ ഇത് ഇത്ര മാത്രം ചർച്ചാ വിഷയമാകുന്നു. ഖത്തർ എല്ലാ തീരുമാനങ്ങളും ഫിഫയോട് ചേർന്നാണ് എടുത്തിട്ടുള്ളത്. ഇതൊരു മുസ്ലിം രാജ്യം ആയതിനാലാണോ? എന്ന ചോദ്യത്തോട് കൂടിയാണ് ഗ്യാനി ഇൻ ഫാന്റനോ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Krishnendhu
Next Story
Share it