ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടു പുതിയ ശാഖകള്‍ കൂടി ഖത്തറിൽ
ദോഹ : ∙ ലോകകപ്പ് ആരാധകവൃന്ദം ഖത്തറിൽ നിറയുമ്പോൾ മികച്ച ഷോപ്പിംങ്ങ് അനുഭവമൊരുക്കാൻ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടു പുതിയ ശാഖകള്‍ കൂടി ഖത്തറിൽ തുറന്നു.പതിവ് സൗകര്യങ്ങളായ എടിഎം കൗണ്ടറുകള്‍, മണി എക്‌സ്‌ചേഞ്ച് തുടങ്ങിയ സൗകര്യങ്ങളുമുള്ളതുകൊണ്ടുതന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ആളുകൾക് എളുപ്പത്തിൽ ഷോപ്പിങ്ങ് നടത്താൻ സാധിക്കും. ഇന്റർനാഷ്ണൽ ഉപഭോക്താക്കളുടെ വരവ് മൂലം കന്നിക്കച്ചവടം പൊടിപൊടിക്കാനാണ് സാധ്യത.
ലുലുവിന്റെ ഖത്തറിലെ 19-ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ വക്രയിലെ ബര്‍വ മദിനത്‌നയിലും 20-ാമത്തേത് പേള്‍ ഖത്തറിലെ ജിയാര്‍ഡിനോയിലുമാണ് തുറന്നത്.പുതിയ ശാഖകളിലും ഗ്രോസറി മുതല്‍ ഫാഷന്‍, ഇലക്ട്രോണിക് വിഭാഗങ്ങള്‍ വരെയുണ്ട്. 10,750 ചതുരശ്രമീറ്ററിലുള്ള ബര്‍വ മദിനത്‌നയിലെ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപത്താണ് ലോകകപ്പ് ഫാന്‍ സോണുകളിലൊന്ന്. ഖത്തറിന്റെ ആഡംബര കേന്ദ്രങ്ങളിലൊന്നായ പേള്‍ ഖത്തറില്‍ 1.50 ചതുരശ്രഅടി വിസ്തൃതിയിലാണ് പുതിയ ശാഖ. പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം ലുലു ചെയര്‍മാന്‍ എം.എ. യൂസഫലി, ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍താഫ് എന്നിവര്‍ നിര്‍വഹിച്ചു.
ഷെയ്ഖ് ഹസന്‍ ബിന്‍ ഖാലിദ് അല്‍താനി, യുഡിസി ചെയര്‍മാന്‍ തുര്‍ക്കി ബിന്‍ മുഹമ്മദ് അല്‍ ഖാദര്‍, യുഡിസി പ്രസിഡന്റും സിഇഒയുമായ ഇബ്രാഹിം അല്‍ ഉഥ്മാന്‍, ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍താനി, ഹുസൈന്‍ ഇബ്രാഹിം അല്‍ ഉഥ്മാന്‍, ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍താനി, ഹുസൈന്‍ ഇബ്രാഹിം അല്‍ ഫര്‍ദാന്‍, ഫഹദ് അല്‍ ഫര്‍ദാന്‍, ഫര്‍ദാന്‍ അല്‍ ഫര്‍ദാന്‍, ഹുസൈന്‍ അല്‍ ബേക്കര്‍, ഖത്തര്‍ കൊമേഴ്‌സ്യല്‍ ബാങ്ക് ഗ്രൂപ്പ് സിഇഒ ജോസഫ് എബ്രഹാം, വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍, യുഎസ് എംബസി സീനിയര്‍ കൊമേഴ്‌സ്യല്‍ ഓഫിസര്‍ എന്നിവര്‍ പങ്കെടുത്തു.