Begin typing your search...

കേരളത്തിന്റെ സൽമാൻ ഖത്തറിലെത്തുന്നു, ഫുട്‌ബോൾ പ്രേമം സെലിബ്രിറ്റിയാക്കിയ ചെറുപ്ലശ്ശേരിക്കാരൻ

കേരളത്തിന്റെ സൽമാൻ ഖത്തറിലെത്തുന്നു, ഫുട്‌ബോൾ പ്രേമം സെലിബ്രിറ്റിയാക്കിയ ചെറുപ്ലശ്ശേരിക്കാരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിന്റെ ദോഹ : ഓൺലൈൻ വീഡിയോ പ്ലാറ്റുഫോമുകളിലൂടെ നായക പരിവേഷം ലഭിച്ച ചെർപ്പുളശ്ശേരിക്കാരന്‍ സല്‍മാന്‍കുറ്റിക്കോട് ലോകകപ്പ് നേരിട്ടുകാണാനായി ഖത്തറിലേക്ക് പറക്കാൻ ഒരുങ്ങുന്നു. ഖത്തർ ലോകകപ്പിൽ ഒരു പക്ഷെ ഏറ്റവും ശ്രദ്ധേയനാകാന്‍ പോകുന്ന മലയാളി ചെർപ്പുളശ്ശേരിക്കാരന്‍ സല്‍മാന്‍ കുറ്റിക്കോടായിരിക്കും. ഭിന്നശേഷിക്കാരനായ സല്‍മാന്‍ കേരളത്തിലെ കാല്‍പന്ത് പ്രേമികളുടെ ഏറ്റവും പ്രിയങ്കരനാണ്.ഫുഡ് ബോൾ റീലുകളിലൂയോടെ മലയാളികളുടെ മനം കവർന്ന സൽമാൻ ഉദഘാടനവേദികളിൽ നിന്ന് ഉദഘാടനവേദികളിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. വൈകല്യം കൊണ്ട് സഹതാപമേറ്റുനിൽക്കേണ്ടിവരുന്നവർക്കിടയിൽ നിന്നാണ് സിനിമാതാരങ്ങളെക്കാൾ തിരക്കോടെ താരമായി സൽമാൻ വിലസുന്നത്.

ജന്മനാ വൈകല്യമുള്ള സൽമാൻ കുറ്റിക്കോട് എന്ന 32 കാരനെ കൂടെ നിർത്തി സെലിബ്രിറ്റിയായി ഉയർത്തിയത് കൂട്ടുകാരായ അൻസാബും ഷറഫുവുമാണ്. ഇൻസ്റ്റഗ്രാം റീലിലൂടെ പരിചിതനായ സൽമാൻ വാരിക്കൂട്ടിയ ലൈക്കുകൾക്കും ഷെയറുകൾക്കും കണക്കില്ല. റീലുകൾ വൈറലായതോടെ താരപരിവേഷവും ലഭിച്ചു. നേരത്തെ സിനിമാ രംഗങ്ങൾ അനുകരിക്കുന്ന വീഡിയോകളാണ് ചെയ്തിരുന്നത്. പിന്നാലെ ഫുട്‌ബോൾ വീഡിയോ ചെയ്യാൻ തുടങ്ങിയതോടെ റീലുകൾ കയ്യീന്ന് പോകുന്ന അവസ്ഥയായി.

ഇപ്പോൾ ഫുട്‌ബോൾ ടർഫുകളിലും കടകളിലും മറ്റും സ്ഥിരം ഉൽഘാടകനാണ് സൽമാൻ.. കഴിഞ്ഞ ജനുവരിയിൽ ചെർപ്പുളശ്ശേരിയിലെ ടർഫ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാനെത്തിയ ഐ എം വിജയൻ സൽമാനെ ചേർത്ത് നിർത്തി മുത്തം കൊടുക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ വൈറലായിരുന്നു. കൂടെ ഒരു കുറിപ്പും '' മാറ്റി നിർത്തപ്പെടേണ്ടവരല്ല, ചേർത്ത് നിർത്തണം. കാൽപന്ത് ജീവനാണ് സൽമാന്, എനിക്ക് സൽമാനെയും അതുപോലെ തന്നെ''.

കട്ട അർജന്‍റീനന്‍ ഫാനാണ് സല്‍മാന്‍ കുറ്റിക്കോട് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശമായ ഈ ഭിന്നശേഷിക്കാരനായ താരം ഫിഫ ലോകകപ്പ് നേരില്‍ കാണാന്‍ ഖത്തറിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്.. നവംബർ 20-ാം തിയതി വരെ നാട്ടിലുള്ള പരിപാടികളെല്ലാം പൂർത്തിയാക്കി സല്‍‍മാന്‍ തൊട്ടടുത്ത ദിനങ്ങളില്‍ ഖത്തറിലേക്ക് പറക്കും. യാത്രതിരിക്കേണ്ട തിയതിയേ ഇനി തീരുമാനമാകാനുള്ളൂ. ലിയോണല്‍ മെസിയുടെ കട്ട ഫാനായ സല്‍മാന്‍ കുറ്റിക്കോട് അർജന്‍റീനയുടെ മത്സരം ഖത്തറില്‍ നേരില്‍ കാണാം എന്ന പ്രതീക്ഷയോടെയാണ് ഖത്തറിൽ വിമാനമിറങ്ങുക.

ഖത്തറിലെത്തിയാൽ സൽമാനെ പ്രവാസി മലയാളികൾ ഏറ്റെടുക്കുമെന്ന് ഉറപ്പ്.ഫുട്‍ബോളിനെയും ഫുട്‍ബോൾ ആരാധകരെയും ഒരുപോലെ സ്നേഹിക്കുന്ന ഖത്തർ മലയാളികൾക്ക് പുറമെ ലോകം മുഴുവൻ ആരാധകരുള്ള സൽമാൻ അങ്ങനെ ഖത്തറിലെ കേരളത്തിൽ നിന്നുള്ള ഏറ്റവും താരമൂല്യമുള്ള ലോകകപ്പ് സന്ദർശനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Krishnendhu
Next Story
Share it