Begin typing your search...

ലോകകപ്പിനോടൊപ്പം ഖത്തറിൽ ആരാധകർക്കായി വണ്ടർലാന്റും റെഡി !

ലോകകപ്പിനോടൊപ്പം ഖത്തറിൽ ആരാധകർക്കായി വണ്ടർലാന്റും റെഡി !
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദോഹ : ലോകപ്പ് ആരാധകർക്കിനി ഒഴിവുവേളകൾ വണ്ടർലാന്റിലും ആഘോഷിക്കാം. വിനോദവും സാഹസികതയും ആഡംബരവും ആഗ്രഹിക്കുന്ന ഖത്തറിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി ലുസൈൽ വിന്റർ വണ്ടർലാൻഡ് തുറന്നു. ഖത്തറിന്റെ വിനോദ കേന്ദ്രമായ അൽ മഹാ ദ്വീപിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ലുസൈൽ വിന്റർ വണ്ടർലാൻഡ്, ഈ ശൈത്യകാലത്ത് ഒഴിവുവേളകൾ ആഘോഷമാക്കാനുള്ള ഏറ്റവും മികച്ച ഇടമായിരിക്കും.

മികച്ച നിലവാരമുള്ള ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾ, ലോകപ്രശസ്ത ബീച്ച് ക്ലബ്ബുകൾ, രാജ്യത്തെ ഏറ്റവും വലിയ സംഗീത വേദി എന്നിവയാണ് ലുസൈൽ വിന്റർ വണ്ടർലാൻഡിന്റെ സവിശേഷതകൾ. 50-ലധികം റൈഡുകളും തത്സമയ വിനോദ പരിപാടികളും ഇവിടെ ആസ്വദിക്കാം.

നവംബർ 10 വ്യാഴാഴ്‌ച മുതൽ പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 5:30 മുതൽ രാത്രി 12 വരെയും വാരാന്ത്യങ്ങളിൽ വൈകീട്ട് മുതൽ 1 മണി വരെയും സന്ദർശകർക്ക് ഇവിടെ വിനോദങ്ങളിൽ ഏർപ്പെടാൻ അവസരമുണ്ടാകും.പ്രവേശനം ടിക്കറ്റ് വഴി മാത്രമായിരിക്കും.ടിക്കറ്റ് നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും. ഔദ്യോഗിക ഇവന്റ് വെബ്‌സൈറ്റ് വഴിയും ബോക്‌സ് ഓഫീസ് വഴിയും ടിക്കറ്റുകൾ വാങ്ങാൻ കഴിയും.നിലവിൽ ടിക്കറ്റ് വാങ്ങാനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം ലഭ്യമായിട്ടില്ല.

Krishnendhu
Next Story
Share it