Begin typing your search...

സുന്ദരിയായി ഹമദ് രാജ്യാന്തര വിമാനത്താവളം, വിസ്മയങ്ങളും, സൗകര്യങ്ങളും, അതിലേറെ

സുന്ദരിയായി ഹമദ് രാജ്യാന്തര വിമാനത്താവളം, വിസ്മയങ്ങളും, സൗകര്യങ്ങളും, അതിലേറെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : ഖത്തർ രാജ്യാന്തരവിമാനത്താവളത്തത്തിന്റെ ശേഷി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന വികസനപ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയായി. വിപുലീകരിച്ചു സൗകര്യങ്ങൾക്കൊപ്പം കണ്ണഞ്ചപ്പിക്കുന്ന മനോഹാരിതയോടെ ഉദ്യാനവും, വിസ്മയ കാഴ്ചകളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട് . പ്രതിവർഷം 5.8 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന തരത്തിലാണ് ശേഷി വർധിപ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിലെ നോർത്ത് -സെൻട്രൽ ഏരിയകളെ തമ്മിൽ ബന്ധിപ്പിച്ചാണ് ഒന്നാം ഘട്ടം പൂർത്തിയായത്.വിപുലീകരണത്തിന്റെ രണ്ടാം ഘട്ടത്തിന് അടുത്തവർഷം ആദ്യം തുടക്കമാകും. 6 കോടി യാത്രക്കാരെ ഉൾക്കൊള്ളാനാകുന്ന തരത്തിലായിരിക്കും രണ്ടാം ഘട്ട വിപുലീകരണം.

സുന്ദരിയായ ഉദ്യാനം

10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വിമാനത്താവളത്തിലെ പുതിയ വിപുലീകരിച്ച ടെർമിനലിനുള്ളിലെ ഉഷ്ണമേഖലാ ഉദ്യാനം നിർമിച്ചിരിക്കുന്നത്. ആഗോളതലത്തിൽ നിന്ന് എത്തിച്ച 300 മരങ്ങൾ, 25,000ത്തിലധികം വ്യത്യസ്തങ്ങളായ ചെടികൾ എന്നിവയാണ് പൂന്തോട്ടത്തിലെ പ്രധാന കാഴ്ചകൾ.575 ചതുരശ്രമീറ്ററിലുള്ള ജലാശയമാണ് പൂന്തോട്ടത്തിലെ മറ്റൊരു ആകർഷണം. പുറത്തെ സ്വാഭാവിക വെളിച്ചം പൂന്തോട്ടത്തിലേയ്ക്ക് ലഭിക്കുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത് എന്നതിനാൽ ഖത്തറിന്റെ കാലാവസ്ഥയിൽ തഴച്ചുവളരാൻ പൂന്തോട്ടത്തിലെ മരങ്ങൾക്കും ചെടികൾക്കും കഴിയും

പുതുക്കിയ സൗകര്യങ്ങൾ

കാർഗോ ശേഷി പ്രതിവർഷം 50 ലക്ഷം ടൺ ആക്കി ഉയർത്തുന്ന പുതിയ കാർഗോ ടെർമിനലും പൂർത്തിയായി. 90 ലധികം രാജ്യാന്തര ബ്രാൻഡുകളാണ് ഷോപ്പിങ് ഏരിയയിലുള്ളത്. ടെർമിനലുകളിൽ മനോഹരമായ കലാസൃഷ്ടികളുമുണ്ട്. പുതിയ ടെർമിനലിൽ 10,000 ചതുരശ്രമീറ്റർ ഇൻഡോർ ഉഷ്ണമേഖലാ ഉദ്യാനം, സെൻട്രൽ കോൺകോഴ്‌സ് (ദ ഓർക്കഡ്), റീട്ടെയ്ൽ, ഫുഡ്-ബിവറേജ് (ദ് ഓർക്കഡ്), ഒറിക്‌സ് ഗാർഡൻ ഹോട്ടൽ, നോർത്ത് പ്ലാസ ലോഞ്ച്, അൽ മൗർജൻ ബിസിനസ് ലോഞ്ച് (ദ് ഗാർഡൻ), റിമോട്ട് ട്രാൻസ്ഫർ ബാഗേജ് ഫെസിലിറ്റി, വിഷ്വൽ എയർ ട്രാഫിക് കൺട്രോൾ ടവർ.

10 ചതുരശ്രകിലോമീറ്ററിലുള്ള വെസ്‌റ്റേൺ ടാക്‌സി വേയും സ്റ്റാൻഡ് ഡവലപ്‌മെന്റ് ഏരിയയും, വിക്ടർ ടാക്‌സിവേയിൽ 34 പുതിയ വെസ്റ്റേൺ എയർക്രാഫ്റ്റ് സ്റ്റാൻഡും 5 പുതിയ എയർക്രാഫ്റ്റ് സ്റ്റാൻഡും നിർമിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ 140 എയർ ക്രാഫ്റ്റ് സ്റ്റാൻഡുകൾ കൂടാതെയാണിത്.വെസ്റ്റേൺ, മിഡ്ഫീൽഡ് ഫ്യുവൽ ഫാമുകൾ, കാർഗോ ബ്രിഡ്ജ്, കാർഗോ വെയർഹൗസുകൾ.പുതിയ കാർഗോ വെയർഹൗസുകളിൽ 2 ടെംപറേച്ചർ സോണുകളും കസ്റ്റർ സർവീസിനായി 32 കൗണ്ടറുകളുമുണ്ട്.

Krishnendhu
Next Story
Share it