ഹയ്യ പ്ലാറ്റ് ഫോമിൽ ബുക്ക് ചെയ്തവർക്കും ഇനി ഖത്തറിൽ പ്രവേശനം, സന്ദർശക വിസ ഫാൻ വിസയാക്കാൻ അവസരം
ദോഹ : ഹയ്യ കാർഡ് സ്വന്തമാക്കിയവർക്ക് മാത്രമല്ല ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തവർക്കും ഇനി ഖത്തറിൽ പ്രവേശിക്കാം. ലോകകപ്പ് ടിക്കറ്റില്ലെങ്കിലും ഡിസംബർ 2 മുതലാണ് ഖത്തറിലേക്ക് പ്രവേശിക്കാനുള്ള അനുമതി ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്. ഇതോടൊപ്പം,നവംബർ 1 ന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള സന്ദർശക വിസയിൽ രാജ്യത്ത് പ്രവേശിച്ച സന്ദർശകർക്ക്,500 റിയാൽ നൽകി ഫാൻ വിസയാക്കി മാറ്റാനുള്ള അവസരം ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി.
2023 ജനുവരി 23 വരെ ഇവർക്ക് രാജ്യത്ത് തങ്ങാവുന്നതാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടുകളിലും ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകൃത സേവന കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഉണ്ടാവും.ഹയ്യ പ്ലാറ്റ്‌ഫോം വഴി ഖത്തറിലേക്ക് വരാന്‍ ഇന്നുതന്നെ അപേക്ഷിച്ചു തുടങ്ങാം. നിലവില്‍ ടിക്കറ്റുള്ളവര്‍ക്കും വണ്‍ പ്ലസ് ത്രീ പാക്കേജുകാര്‍ക്കും മാത്രമായിരുന്നു ഇതുവരെ ഹയ്യ കാര്‍ഡിന് അപേക്ഷിക്കാന്‍ അവസരമുണ്ടായിരുന്നത്.ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.അതേസമയം,ഇത് സംബന്ധിച്ച് ഇനിയും കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്.