Begin typing your search...

ലോകകപ്പ് ആസ്വദിക്കാൻ സ്വദേശികൾ പരമാവധി സ്വന്തം വാഹനങ്ങളിൽ എത്താൻ നിർദേശം

ലോകകപ്പ് ആസ്വദിക്കാൻ സ്വദേശികൾ പരമാവധി സ്വന്തം വാഹനങ്ങളിൽ എത്താൻ നിർദേശം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ∙: ലോകകപ്പ് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാൻ സ്വദേശികൾ ഉൾപ്പെടെ രാജ്യത്തെ താമസക്കാർ സ്റ്റേഡിയങ്ങളിലേക്കു സ്വന്തം വാഹനങ്ങളിൽ എത്തണമെന്നും സന്ദർശകർ ദോഹ മെട്രോ ഉൾപ്പെടെയുള്ള പൊതു ഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ലോകകപ്പിനിടെ നടപ്പാക്കുന്ന ഗതാഗത നടപടിക്രമങ്ങളുടെ ഭാഗമായാണിത്.

ദോഹ മെട്രോ, കർവ ബസ്, ടാക്‌സി, സ്‌റ്റേഡിയം എക്‌സ്പ്രസ് ബസുകൾ തുടങ്ങിയവ ഗതാഗത സൗകര്യങ്ങളാണ് കാണികൾക്കായി സജ്ജമാകുന്നത്. പൊതുഗതാഗത സൗകര്യങ്ങളിൽ 25 ശതമാനവും പരിസ്ഥിതി സൗഹൃദവും കാർബൺ പ്രസരണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതുമാണ്.

ഫിഫ ലോകകപ്പ് ഫുട്ബോൾ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ട്രാൻസ്‌പോർട്ട് ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ലസീസ് അൽ മൗലവി, ആഭ്യന്തര മന്ത്രാലയത്തിലെ ഫസ്റ്റ്.ലെഫ.എൻജിനീയർ ഖാലിദ് അൽ മുല്ല, മൗസലാത്ത് (കർവ) ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അഹമ്മദ് അൽ ഒബെയ്ദലി, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)യിലെ ദോഹ സിറ്റി ഡിസൈൻ ടീം മേധാവി മുഹമ്മദ് അലി അൽ മാരി എന്നിവർ ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗതാഗത നിയന്ത്രണം സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്.

Krishnendhu
Next Story
Share it