Begin typing your search...
അർജന്റീന ടീം ദോഹയിൽ എത്തുന്നത് പ്രത്യേകം അലങ്കരിച്ച വിമാനത്തിലെന്ന് റിപോർട്ടുകൾ

ദോഹ: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് അർജന്റീന ടീം ദോഹയിൽ എത്തുന്നത് പ്രത്യേകം അലങ്കരിച്ച വിമാനത്തിലെന്ന് റിപോർട്ടുകൾ. ലോകകപ്പ് നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് നടക്കാനിരിക്കുന്നത്. അർജൻറീന ദേശീയ പതാകയും സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡി പോൾ എന്നിവരുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച വിമാനത്തിലാകും ടീം എത്തുന്നത്. ഇത് കൂടാതെ വാചകങ്ങളും വിമാനത്തിൽ പതിപ്പിച്ചിട്ടുണ്ട്. 'ഒരു ടീം, ഒരു രാജ്യം, ഒരു സ്വപ്നം' എന്ന വാചകങ്ങൾ പതിപ്പിച്ച എയിറോലിനാസ് അർജൻറീനയുടെ എയർബസ് എ 330 കൂറ്റൻ വിമാനത്തിലാവും ഇവരെത്തുക. കളിക്കാരും പരിശീലക സംഘവും ടീം സ്റ്റാഫുമെല്ലാം ദോഹയിലേക്ക് പറക്കാനൊരുങ്ങി കഴിഞ്ഞു. ഖത്തർ സർവകലാശാല ക്യാമ്പസിലാണ് ടീമിനുള്ള താമസവും പരിശിലനവുമെല്ലാം ഒരുക്കിയിരിക്കുന്നത്.
Next Story