Begin typing your search...

ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെന്ററിൽ രണ്ടാം ഹയ്യ കാർഡ് സേവന കേന്ദ്രം തുറന്ന് ഖത്തർ

ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെന്ററിൽ രണ്ടാം ഹയ്യ കാർഡ് സേവന കേന്ദ്രം തുറന്ന്  ഖത്തർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി രണ്ടാമത്തെ ഹയ്യ കാർഡ് സേവന കേന്ദ്രം ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെന്ററിൽ തുറന്നു.ഡിസംബർ 23 വരെ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും കേന്ദ്രം പ്രവർത്തിക്കും.ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ഹയ്യ കാർഡ് ടിക്കറ്റ് ഉടമകൾക്ക് ഇവിടെ നേരിട്ടെത്തി സഹായം തേടാവുന്നതാണ്.ആവശ്യമുള്ളവർക്ക് ഹയ്യ കാർഡ് പ്രിന്റ് ചെയ്തെടുക്കാനും ഇവിടെ സൗകര്യമുണ്ടാകും.അതേസമയം,ഹയ്യ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് മതിയാകുമെന്നതിനാൽ പ്രിന്റിന്റെ ആവശ്യമുണ്ടാവില്ല. അലി ബിൻ ഹമദ് അൽ അത്തിയ അരീന (ABHAA)യിലാണ് ആദ്യത്തെ സേവനകേന്ദ്രം പ്രവർത്തിക്കുന്നത്.എല്ലാ ഫിഫ ലോകകപ്പ് ടിക്കറ്റ് ഉടമകൾക്കും ഹയ്യ കാർഡ് നിർബന്ധമാണ്.

Krishnendhu
Next Story
Share it