Begin typing your search...

ലോകകപ്പിനായി സൗകര്യങ്ങൾ വികസിപ്പിച്ച് ഖത്തർ ; ദോഹ കോർണിഷിൽ നങ്കൂരമിടാൻ മൂന്ന് മറീനകൾ ഒരുങ്ങിക്കഴിഞ്ഞു

ലോകകപ്പിനായി സൗകര്യങ്ങൾ വികസിപ്പിച്ച് ഖത്തർ ; ദോഹ കോർണിഷിൽ നങ്കൂരമിടാൻ മൂന്ന് മറീനകൾ ഒരുങ്ങിക്കഴിഞ്ഞു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : ∙ ലോകകപ്പിനായുള്ള പ്രധാന അടിസ്ഥാന സൗകര്യ വികസന ജോലികളുടെ ഭാഗമായി ദോഹ കോർണിഷിലെ അൽബിദ, ദഫ്‌ന നടപ്പാതകൾക്കും ഷെറാട്ടൺ പാർക്കിനും സമീപത്തായി പായ്ക്കപ്പലുകൾക്ക് നങ്കൂരമിടാൻ 3 മറീനകൾ ഒരുങ്ങിക്കഴിഞ്ഞു . ഖത്തർ ടൂറിസത്തിന്റെയും വിവിധ മന്ത്രാലയങ്ങളുടെയും സഹകരണത്തോടെയായിരുന്നു നിർമാണം. ദോഹ കോർണിഷിലേക്കു സഞ്ചാരികളെ ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണു പദ്ധതി.

കോർണിഷിൽ നിർമിച്ച പരമ്പരാഗത പായ്ക്കപ്പലുകളുടെ മറീനകളിലെത്തുന്ന ഫിഫ ലോകകപ്പ് കാണികൾക്കു ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും അടുത്തറിയാം. ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റിയുടെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്നതിനുള്ള മേൽനോട്ട കമ്മിറ്റിയാണു മറീനകളുടെ നിർമാണം പൂർത്തിയായതായി അറിയിച്ചത്.

ഖത്തറിന്റെ സാംസ്‌കാരിക, പൈതൃകത്തിന്റെയും ആധുനികതയുടെയും പ്രതിഫലനമാണു പരമ്പരാഗത പായ്ക്കപ്പലുകൾ. ദോഹ കോർണിഷിലെത്തുന്ന സന്ദർശകർക്കു രാജ്യത്തിന്റെ സമുദ്രയാന പൈതൃകവും സംസ്‌കാരവും അടുത്തറിയാനും മനസിലാക്കാനും മറീന സഹായകമാകും. അത്യാധുനിക സൗകര്യങ്ങളോടെയാണു മറീനകൾ നിർമിച്ചത്.

Krishnendhu
Next Story
Share it