Begin typing your search...

ലോകകപ്പ് ടിക്കറ്റുകൾ റീസെയിൽ ചെയ്യാം ; അനധികൃതമായി വിറ്റഴിച്ചാൽ പിഴ രണ്ടര ലക്ഷം റിയാൽ

ലോകകപ്പ് ടിക്കറ്റുകൾ റീസെയിൽ ചെയ്യാം ; അനധികൃതമായി വിറ്റഴിച്ചാൽ പിഴ രണ്ടര ലക്ഷം റിയാൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : ലോകകപ്പ് കാണുവാൻ ടിക്കറ്റ് എടുത്തവരിൽ എന്തെങ്കിലും കാരണവശാൽ മത്സരം കാണാന്‍ കഴിയാത്തവരുണ്ടെങ്കില്‍ ടിക്കറ്റ് റീ-സെയില്‍ നടത്താൻ സാധിക്കുന്ന പോര്‍ട്ടല്‍ വീണ്ടും സജീവമായി. കൂടുതല്‍ ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് ടിക്കറ്റുകള്‍ പുനര്‍ വില്‍പന നടത്താന്‍ അവസരം ലഭിക്കുമ്പോള്‍ ഇഷ്ട ടീമുകളുടെ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഇതിലൂടെ ടിക്കറ്റുകള്‍ നേടാനും കഴിയുമെന്നതാണ് റീ-സെയില്‍ പോര്‍ട്ടലിന്റെ ഗുണം.

ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നിബന്ധനകള്‍ അനുസരിച്ച് റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെയുള്‍പ്പെടെ ടിക്കറ്റ് വാങ്ങിയവർ ടിക്കറ്റ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ റീഫണ്ട് ലഭിക്കുന്നതാണ്. വാങ്ങാന്‍ ചെലവിട്ട തുകയുടെ നിശ്ചിത ഭാഗം റീഫണ്ട് ലഭിക്കുന്നതിനുള്ള അവസരമാണ് റീ-സെയില്‍ പ്ലാറ്റ്‌ഫോം നല്‍കുന്നത്. എന്നാൽ റീ-സെയില്‍ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റ് വിറ്റഴിക്കപ്പെട്ടാല്‍ മാത്രമാണ് നിശ്ചിത തുക റീഫണ്ടായി ലഭിക്കുകയുള്ളു. അതേസമയം, അനധികൃതമായി ടിക്കറ്റുകള്‍ വില്‍ക്കാനോ വില്‍പനയ്ക്ക് ശ്രമിക്കുന്നതോ കര്‍ശന നിയമനടപടികള്‍ക്ക് ഇടയാക്കും. ഫിഫ ലോകകപ്പ് ആതിഥേയത്വവുമായി ബന്ധപ്പെട്ടുള്ള ഖത്തറിന്റെ നിയമം അനുസരിച്ച് ലോകകപ്പ് ടിക്കറ്റുകള്‍ അനധികൃതമായി വില്‍ക്കുകയോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്താല്‍ രണ്ടരലക്ഷം റിയാല്‍ പിഴ നല്‍കേണ്ടി വരും.

ടൂര്‍ണമെന്റിന്റെ ഫൈനല്‍ വരെ തുടരുന്ന അവസാന ഘട്ട വില്‍പന പുരോഗമിക്കുമ്പോള്‍ ഇതിനകം 25 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ചില മത്സര ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റു കഴിഞ്ഞതായും ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സെയില്‍സ്-മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ റാബിയ അല്‍ ഖുവാരി വ്യക്തമാക്കി.

ടിക്കറ്റെടുത്തവര്‍ക്ക് രാജ്യത്തേയ്ക്കും സ്റ്റേഡിയത്തിലേയ്ക്കും പ്രവേശിക്കാന്‍ ഹയ കാര്‍ഡും നിര്‍ബന്ധമാണ്. അല്‍ സദ്ദ് ക്ലബ്ബിലെ അലി ബിന്‍ ഹമദ് അല്‍ അത്തിയ്യ അറീനയില്‍ ഹയാ കാര്‍ഡ് സെന്ററും തുറന്നിട്ടുണ്ട്. ഹയാ കാര്‍ഡിന്റെ പ്രിന്റെടുക്കാനും കാര്‍ഡ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും സെന്റര്‍ സന്ദര്‍ശിക്കാം.

ടിക്കറ്റുകള്‍ വാങ്ങാന്‍ : https://www.fifa.com/fifaplus/en/tickets

ടിക്കറ്റുകളുടെ പുനര്‍വില്‍പനയ്ക്ക്: https://www.fifa.com/fifaplus/en/articles/ticket-resale-en

ഹയാ കാര്‍ഡുകള്‍ക്ക്: https://hayya.qatar2022.qa/

Krishnendhu
Next Story
Share it