Begin typing your search...

ഡബ്ല്യൂ.പി.എസ് വഴി വേതനം ; സ്വകാര്യ സ്ഥാപനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

ഡബ്ല്യൂ.പി.എസ് വഴി വേതനം ; സ്വകാര്യ സ്ഥാപനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാ​ജ്യ​ത്തെ തൊ​ഴി​ൽ വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം (ഡ​ബ്ല്യു.​പി.​എ​സ്) വ​ഴി ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യാ​ൻ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളെ വീ​ണ്ടും ഉ​ണ​ർ​ത്തി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 98,922 സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഡ​ബ്ല്യു.​പി.​എ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ 24,943 എ​ണ്ണം മാ​ത്ര​മേ ഡ​ബ്ല്യു.​പി.​എ​സ് വ​ഴി വേ​ത​നം വി​ത​ര​ണം ചെ​യ്യു​ന്നു​ള്ളു. സ​ർ​വി​സ് സ​സ്‌​പെ​ൻ​ഷ​നും പി​ഴ​ക​ളും ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ ബി​സി​ന​സ് ഉ​ട​മ​ക​ളും ഡ​ബ്ല്യു.​പി.​എ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​തു​വ​ഴി ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യു​ക​യും വേ​ണ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ട​മ​ക​ൾ വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം (ഡ​ബ്ല്യ.​പി.​എ​സ്) വ​ഴി ശ​മ്പ​ളം കൈ​മാ​റു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ന​ട​പ​ടി ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ശ്ചി​ത തൊ​ഴി​ല്‍ കാ​ല​യ​ള​വ് പൂ​ര്‍ത്തി​യാ​ക്കി മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​നി ബാ​ങ്കു​ക​ള്‍ വ​ഴി ശ​മ്പ​ളം കൈ​മാ​റ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ഏ​ഴ് ദി​വ​സം വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​നം ന​ൽ​കു​ന്ന​ത് നി​രീ​ക്ഷി​ക്കു​ക, തൊ​ഴി​ൽ ക​രാ​റി​ൽ സ​മ്മ​തി​ച്ച​തു​പോ​ലെ തൊ​ഴി​ലു​ട​മ​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് വേ​ത​നം കൈ​മാ​റു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ഡ​ബ്ല്യ.​പി.​എ​സി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഡ​ബ്ല്യു.​പി.​എ​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ലോ ന​ട​പ്പാ​ക്കു​ന്ന​തി​ലോ വീ​ഴ്ച വ​രു​ത്തി​യ 186,817 സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. വ​ലി​യ വീ​ഴ്ച​ക​ളു​ണ്ടാ​യ 57,396 സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നേ​രി​ട്ടും മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​താ​യും അ​റി​യി​ച്ചി​രു​ന്നു.

ബാ​ങ്കു​ക​ൾ വ​ഴി​യോ അ​ല്ലെ​ങ്കി​ൽ സേ​വ​നം ന​ൽ​കാ​ൻ അം​ഗീ​കൃ​ത​വും അം​ഗീ​കാ​ര​മു​ള്ള​തു​മാ​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യോ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ന​ൽ​കാ​ൻ ക​മ്പ​നി​ക​ളെ അ​നു​വ​ദി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ശ​മ്പ​ള കൈ​മാ​റ്റ സം​വി​ധാ​ന​മാ​ണ് ഡ​ബ്ല്യു.​പി.​എ​സ്. തൊ​ഴി​ൽ മ​ന്ത്രാ​ല​യം സെ​ൻ​ട്ര​ൽ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഈ ​സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

WEB DESK
Next Story
Share it