Begin typing your search...

ഒമാൻ: ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്‌സിനേഷൻ നടപടികൾ ഏപ്രിൽ 16 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

ഒമാൻ: ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്‌സിനേഷൻ നടപടികൾ ഏപ്രിൽ 16 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള വാക്‌സിനേഷൻ, മെഡിക്കൽ പരിശോധനാ നടപടികൾ 2023 ഏപ്രിൽ 16, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഏപ്രിൽ 9-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാനിലെ പ്രാഥമിക ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്നാണ് ഈ വാക്‌സിനേഷൻ നൽകുന്നതും, മെഡിക്കൽ പരിശോധനാ നടപടികൾ നടത്തുന്നതുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇവർക്ക് ഒമാനിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് താഴെ പറയുന്ന വാക്‌സിനുകളാണ് നൽകുന്നത്:

  • മെനിങ്ങ്‌ഗോകോക്കൽ മെനിഞ്ചൈറ്റിസിനുള്ള (Meningococcal Meningitis - ACYW135) ക്വാഡ്രിക് വാക്‌സിനേഷൻ.
  • സീസണൽ ഫ്‌ലൂ വാക്‌സിൻ.
  • COVID-19-നെതിരായ ബൈവാലന്റ് വാക്‌സിൻ.

ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഒമാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്ന പ്രവാസികൾക്കും, പൗരന്മാർക്കും സൗദി അറബ്യയിലേക്ക് പ്രവേശിക്കുന്നതിന് മേൽപ്പറഞ്ഞ വാക്‌സിനുകൾ നിർബന്ധമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

Aishwarya
Next Story
Share it