ഒമാൻ: റുസൈൽ റോഡിൽ ഗതാഗത നിയന്ത്രണം
ബിദ്ബിദിലെ റുസൈൽ റോഡിൽ 2023 ഓഗസ്റ്റ് 1 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായും, വാഹനങ്ങൾ വഴിതിരിച്ച് വിടുമെന്നും ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.
റുസൈൽ റോഡിൽ നിസ്വ ദിശയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. റോയൽ ഒമാൻ പോലീസ് ട്രാഫിക് വകുപ്പുമായി ചേർന്നാണ് മന്ത്രാലയം ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.
ഈ മേഖലയിലെ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം. നിർമ്മാണ പ്രവർത്തനങ്ങൾ കഴിയുന്നത് വരെ ഈ നിയന്ത്രണം തുടരും.
#تنبيه⚠️ستقوم الوزارة اليوم بعد منتصف الليل بالتعاون مع @RopTraffic بفتح تحويلة مرورية مؤقتة على #طريق_الرسيل_بدبد للمتجهين إلى نزوى في (منطقة الرسيل) وذلك لحين الانتهاء من مشروع توسعة الطريق، وعلى مستخدمي الطريق الانتباه. pic.twitter.com/qsIN1BJrI9
— وزارة النقل والاتصالات وتقنية المعلومات (@mtcitoman) August 1, 2023