ഒമാനിലെ ടൂറിസം മേഖലയിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ വരുമാനം 1.9 ബില്യൺ റിയാലിലെത്തിയതായി മന്ത്രാലയം
രാജ്യത്തെ ടൂറിസം മേഖലയിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ വരുമാനം 1.9 ബില്യൺ റിയാലിലെത്തിയതായി ഒമാൻ ഹെറിറ്റേജ്, ടൂറിസം മന്ത്രാലയം അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമാനിലെ ടൂറിസം മേഖലയിൽ സമഗ്രമായ വളർച്ച പ്രകടമാണെന്ന് വകുപ്പ് മന്ത്രി H.E. സലേം ബിൻ മുഹമ്മദ് അൽ മഹ്‌റൂഖി വ്യക്തമാക്കി. ആഭ്യന്തര വളർച്ചാ നിരക്കിൽ ടൂറിസം മേഖലയുടെ പങ്ക് അടുത്ത രണ്ട് വർഷത്തിനിടയിൽ 2.75 ശതമാനത്തിലെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2022-ൽ ഇത് 2.4 ശതമാനമായിരുന്നു.
معالي وزير التراث والسياحة: مليار و900 مليون ريال إجمالي عائدات القطاع السياحي العُماني لعام 2022.#النشرة_الاقتصادية#العُمانية_انفوجرافكس pic.twitter.com/njdoV6Kgah
— وكالة الأنباء العمانية (@OmanNewsAgency) September 30, 2023
2022-ൽ ടൂറിസം മേഖലയിൽ നിന്നുള്ള ആഭ്യന്തര വളർച്ചാ നിരക്ക് 1,070,000,000 റിയാലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.