Begin typing your search...

ഒമാനിൽ ടൂറിസം സീസൺ അവസാന ഘട്ടത്തിലേക്ക് ; ക്രൂസ് വരവ് നിലച്ചു

ഒമാനിൽ ടൂറിസം സീസൺ അവസാന ഘട്ടത്തിലേക്ക് ; ക്രൂസ് വരവ് നിലച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ടൂ​റി​സം സീ​സ​ൺ അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്. ചൂ​ടി​ന് കാ​ഠി​ന്യം വ​ര്‍ധി​ച്ച​തോ​ടെ‌ ക​പ്പ​ലു​ക​ളു​ടെ വ​ര​വ് നി​ല​ച്ച‌ു. ഇ​തോ​ടെ ഇ​ത്ത​വ​ണ​ത്തെ ടൂ​റി​സം സീ​സ​ൺ വി​രാ​മ​മാ​വു​ക​യാ​ണ്. ന​വം​ബ​റി​ല്‍ തു​ട​ങ്ങി മേ​യ് മാ​സ​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ടൂ​റി​സം സീ​സ​ണി​ന്‍റെ കാ​ല​ഗ​ണ​ന.

ഒ​മാ​നി​ലെ മെ​ച്ച​പ്പെ​ട്ട കാ​ലാ​വ​സ്ഥ രൂ​പ​പ്പെ​ടു​ന്ന ന​വം​ബ​ർ മാ​സം മു​ത​ലാ​ണ് ടൂ​റി​സം സീ​സ​ന്‍ ആ​രം​ഭി​ക്കാ​റു​ള്ള​ത്. സ​ന്ദ​ശ​ക​രു​മാ​യി ക​പ്പ​ലു​ക​ള്‍ ധാ​രാ​ള​മാ​യി എ​ത്തി​ച്ചേ​രാ​റു​ള്ള​തും ന​വം​ബ​ര്‍‌ മു​ത​ല്‍ ഏ​പ്രി​ല്‍ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ്. ചൂ​ടി​ന് കാ​ഠി​ന്യം വ​ര്‍ധി​ക്കു​ന്ന​തോ​ടെ ക​പ്പ​ലു​ക​ള്‍ വ​രു​ന്ന​ത് നി​ല​യ്ക്കും. അ​തോ​ടെ സീ​സ​ണ് വി​രാ​മ​മാ​വു​ക​യാ​ണ് ചെ​യ്യു​ക. സ​ഞ്ചാ​രി​ക​ളു​മാ​യി ക​പ്പ​ലി​ല്‍ മ​ത്ര പോ​ര്‍ട്ടി​ല്‍ ഇ​റ​ങ്ങു​ന്ന സ​ഞ്ചാ​രി​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് ടൂ​റി​സം സീ​സ​ൺ മു​ന്നോ​ട്ട് പോ​കാ​റു​ള്ള​ത്. ക​പ്പ​ലി​ല്‍ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ര്‍ നാ​ട് ചു​റ്റി​ക്ക​റ​ങ്ങി ന​ട​ക്കു​ന്ന​തോ​ടൊ​പ്പം പ​ര​മ്പ​രാ​ഗ​ത ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ധാ​രാ​ള​മാ​യി വാ​ങ്ങു​ക​യും ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് സീ​സ​ണ്‍ സ​ജീ​വ​മാ​കാ​റു​ള്ള​ത്.

വി​മാ​ന മാ​ര്‍ഗം എ​ത്താ​റു​ള്ള സ​ഞ്ചാ​രി​ക​ളും ചൂ​ട് ക​ന​ത്ത​തോ​ടെ എ​ത്തി​ച്ചേ​രു​ന്നി​ല്ല. അ​ത്യാ​വ​ശ്യം ഒ​റ്റ​യും തെ​റ്റ​യും വ​ന്നു​ചേ​രു​ന്ന​വ​ര്‍ ചൂ​ട് സ​ഹി​ക്കാ​നാ​വാ​ത്ത​തി​നാ​ല്‍ ക​റ​ങ്ങാ​ന്‍ നി​ല്‍ക്കാ​തെ വേ​ഗ​ത്തി​ല്‍ മ​ട​ങ്ങു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ടൂ​റി​സം സീ​സ​ണി​ന് ഇ​നി ഇ​ട​വേ​ള​യാ​ണ്.ആ​റു മാ​സ​ത്തി​ന്‌ ശേ​ഷം പു​തി​യ സീ​സ​ണാ​കും​വ​രെ ഈ ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും അ​ധി​ക്കാ​യി നാ​ട്ടി​ല്‍ പോ​വു​ക​യാ​ണ് പ​തി​വ്.

WEB DESK
Next Story
Share it