Begin typing your search...

കൃഷിക്കും പരിസ്ഥിതിക്കും ഭീഷണി; ഒമാനിൽ ഇല്ലാതാക്കിയത് 52,248 കാക്കകളെയും മൈനകളേയും

കൃഷിക്കും പരിസ്ഥിതിക്കും ഭീഷണി; ഒമാനിൽ ഇല്ലാതാക്കിയത് 52,248 കാക്കകളെയും മൈനകളേയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനിൽ കൃഷിക്കും മറ്റും ഭീഷണി സൃഷ്ടിക്കുന്ന പക്ഷികളെ നിയന്ത്രിക്കുന്നതിൻറെ ഭാഗമായി ദോഫാറിൽനിന്ന് 50,000ത്തിൽ അധികം കാക്കകളെയും മൈനകളേയും ഇല്ലാതാക്കിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ഡിസംബർ 13 മുതൽ ഈ വർഷം ഫെബ്രുവരി 25 വരെയുള്ള കാമ്പയിൻ കാലയളവിൽ ഇത്തരത്തിലുള്ള 52,248 പക്ഷികളെയാണ് ഇല്ലാതാക്കിയത്. ഇതിൽ 36,509 മൈനകളും 15,739 ഇന്ത്യൻ കാക്കകളും ഉൾപ്പെടും. സലാല, താഖ, മിർബാത്ത്, സദ എന്നീ വിലായത്തുകളിലായിരുന്നു പരിസ്ഥിതി അതോറിറ്റിയുടെ കാമ്പയിൻ.

തെക്ക്-വടക്ക് ബാത്തിന, മസ്‌കത്ത്, ദോഫാർ തുടങ്ങി സുൽത്താനേറ്റിൻറെ മിക്ക ഗവർണറേറ്റുകളിലെ തീരപ്രദേശങ്ങളിൽ ഇത്തരം പക്ഷികളുടെ ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് സ്ഥിതി വിവര കണക്കുൾ സൂചിപ്പിക്കുന്നുവെന്ന് ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെന്റ് അസിസ്റ്റന്റ് ഡയറക്ടർ ജനറലും ഗവർണറേറ്റിലെ ആക്രമണകാരികളായ പക്ഷികളെ ചെറുക്കുന്നതിനുള്ള ദേശീയ കാമ്പയിനിന്റെ ഉപസമിതി തലവനുമായ താലിബ് ബിൻ അലി അൽ അബ്രി പറഞ്ഞു.

ദോഫാറിലാണ് കാമ്പയിൻ തുടങ്ങിയിരിക്കുന്നതെങ്കിലും വരുമാസങ്ങളിൽ മസ്‌കത്ത്, വടക്കൻ ബാത്തിന എന്നിവയുൾപ്പെടെയുള്ള മറ്റു ഗവർണറേറ്റുകളിലും ഇത്തരം പക്ഷികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടി തുടരും. പക്ഷികൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെണിവെച്ച് പിടിക്കുന്നതിനു പുറെമ എയർഗൺ ഉപയോഗിച്ചും ഇവയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

Aishwarya
Next Story
Share it