Begin typing your search...

ഒമാൻ ബുറൈമിയിലെ വികസന പദ്ധതികൾ നേരിട്ടെത്തി വിലയിരുത്തി ഉന്നത സംഘം

ഒമാൻ ബുറൈമിയിലെ വികസന പദ്ധതികൾ നേരിട്ടെത്തി വിലയിരുത്തി ഉന്നത സംഘം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വി​ക​സ​ന പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ മ​ന്ത്രി​മാ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല സം​ഘം ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് സ​ന്ദ​ർ​ശി​ച്ചു. ഗ​വ​ൺ​മെ​ന്റ് ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ‘ഒ​മാ​ൻ വി​ഷ​ൻ 2040’ന് ​അ​നു​സൃ​ത​മാ​യി ഗ​വ​ർ​ണ​റേ​റ്റി​ന്റെ സാ​മ്പ​ത്തി​ക-​ടൂ​റി​സം വ​ള​ർ​ച്ച​യെ പി​ന്തു​ണ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സ​ലിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ഹ്‌​റൂ​ഖി, വാ​ണി​ജ്യ-​വ്യ​വ​സാ​യ-​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​ഇ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, തൊ​ഴി​ൽ മ​ന്ത്രി ഡോ. ​മ​ഹ​ദ് ബി​ൻ സെ​യ്ദ് ബി​ൻ അ​ലി ബാ​വോ​യ്ൻ, ഒ​മാ​ൻ വി​ഷ​ൻ 2040 ഇം​പ്ലി​മെ​ന്റേ​ഷ​ൻ ഫോ​ളോ​അ​പ്പ് യൂ​നി​റ്റി​ന്റെ ചെ​യ​ർ​മാ​ൻ ഡോ. ​ഖ​മീ​സ് ബി​ൻ സെ​യ്ഫ് അ​ൽ ജാ​ബ്രി, ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി (ഒ.​സി.​സി.​ഐ) ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് ഫൈ​സ​ൽ ബി​ൻ അ​ബ്ദു​ല്ല അ​ൽ റ​വാ​സ് എ​ന്നി​വ​രാ​യി​രു​ന്നു ഉ​ന്ന​ത​ത​ല സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. ഗ​വ​ർ​ണ​റേ​റ്റി​ന്റെ സ​വി​ശേ​ഷ​ത​ക​ൾ, വി​ക​സ​ന പ​ദ്ധ​തി​ക​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഗ​വ​ർ​ണ​ർ ഡോ. ​ഹ​മ​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ബു​സൈ​ദി വി​ശ​ദീ​ക​രി​ച്ചു.

സം​രം​ഭ​ക​രെ​യും നി​ക്ഷേ​പ​ക​രെ​യും പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളും ത​ന്ത്ര​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി ഒ.​സി.​സി.​ഐ​യു​ടെ ബു​റൈ​മി ബ്രാ​ഞ്ച് ചെ​യ​ർ​മാ​ൻ സ​ഹ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ കാ​ബി​യും സം​സാ​രി​ച്ചു.

പ​ദ്ധ​തി ന​ട​പ്പാ​ക്ക​ൽ ത്വ​രി​ത​പ്പെ​ടു​ത്തു​ക, നി​ക്ഷേ​പം ഉ​ത്തേ​ജി​പ്പി​ക്കു​ക, ഒ​മാ​നി പൗ​ര​ന്മാ​ർ​ക്ക് സു​സ്ഥി​ര​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​ധാ​ന ച​ർ​ച്ച​ക​ൾ. ടൂ​റി​സം മേ​ഖ​ല വി​ക​സി​പ്പി​ക്കു​ക, പൈ​തൃ​ക ആ​സ്തി​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക, സ​മ​ഗ്ര വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​ന് പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം വ​ള​ർ​ത്തു​ക എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം പ്ര​തി​നി​ധി സം​ഘം ഊ​ന്നി​പ്പ​റ​ഞ്ഞു.

ബു​റൈ​മി ഡൗ​ൺ​ടൗ​ൺ, കൃ​ത്രി​മ ത​ടാ​കം, ഫ​ല​ജ് അ​ൽ സാ​റാ​നി തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ പ​ദ്ധ​തി​ക​ൾ സ​ന്ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ജ​ല​സ്രോ​ത​സ്സു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​യു​ടെ സാം​സ്കാ​രി​ക പ്രാ​ധാ​ന്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഗ​വ​ർ​ണ​റേ​റ്റി​ന്റെ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ അ​വ​യു​ടെ സം​യോ​ജ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളും പ്ര​തി​നി​ധി സം​ഘം അ​വ​ലോ​ക​നം ചെ​യ്തു.

WEB DESK
Next Story
Share it