Begin typing your search...

ചൂട് കനത്തു ; ആളൊഴിഞ്ഞ് ഒമാനിലെ സൂഖുകൾ

ചൂട് കനത്തു ; ആളൊഴിഞ്ഞ് ഒമാനിലെ സൂഖുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക​ന​ത്ത ചൂ​ടും കൂ​ടാ​തെ ജ​ന​ങ്ങ​ളു​ടെ കൈ​യി​ല്‍ കാ​ശു​മി​ല്ലാ​താ​യ​തോ​ടെ മാ​ര്‍ക്ക​റ്റു​ക​ളി​ലെ മാ​ന്ദ്യം ര​ണ്ടാം മാ​സ​ത്തി​ലേ​ക്ക്. സാ​ധാ​ര​ണ ബ​ലി പെ​രു​ന്നാ​ള്‍ ക​ഴി​ഞ്ഞാ​ല്‍ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ള്‍ വി​പ​ണി​യി​ൽ മാ​ന്ദ്യം പ​തി​വാ​ണ്. തൊ​ട്ട​ടു​ത്ത ശ​മ്പ​ള ദി​നം അ​ടു​ക്കു​ന്ന​തോ​ടെ സൂ​ഖു​ക​ള്‍ ആ​ല​സ്യം വെ​ടി​ഞ്ഞ് സ​ജീ​വ​മാ​കാ​റു​ണ്ട്. ഇ​ത്ത​വ​ണ ശ​മ്പ​ള​മി​ല്ലാ​ത്ത അ​ര്‍ധ മാ​സ​ത്തി​ല്‍ പെ​രു​ന്നാ​ൾ വ​ന്ന​ണ​ഞ്ഞ​തി​നാ​ല്‍ പെ​രു​ന്നാ​ള്‍ സീ​സ​ണി​ൽ കാ​ര്യ​മാ​യ ക​ച്ച​വ​ടം ന​ട​ന്നി​ല്ല. അ​വ​സാ​ന സ​മ​യം വ​രെ ശ​മ്പ​ളം പ്ര​തി​ക്ഷ​യി​ല്‍ കാ​ത്തി​രു​ന്ന​വ​ര്‍ നി​രാ​ശ​യി​ലാ​യ​താ​ണ് വി​പ​ണി​യെ ബാ​ധി​ച്ച​ത്.

പെ​രു​ന്നാ​ള്‍ ക​ഴി​ഞ്ഞ് മാ​സ​മൊ​ന്ന് പി​ന്നി​ട്ടി​ട്ടും മ​ത്ര​യ​ട​ക്ക​മു​ള്ള സൂ​ഖു​ക​ൾ നി​ര്‍ജീ​വ​മാ​യി ത​ന്നെ തു​ട​രു​ക​യാ​ണ്. വാ​ട​ക, ശ​മ്പ​ളം, വൈ​ദ്യു​തി ബി​ല്ലു​ക​ള്‍, മെ​സ് തു​ട​ങ്ങി​യ ക​ച്ച​വ​ട​ക്കാ​രു​ടെ ബ​ഹു​മു​ഖ ആ​വ​ശ്യ​ങ്ങ​ളൊ​ക്കെ നി​വ​ര്‍ത്തി​ക്കാ​നാ​കാ​തെ താ​ളം തെ​റ്റി​ക്കി​ട​ക്കു​ക​യാ​ണ്.

ഒ​രു സീ​സ​ണ്‍ ന​ഷ്ട​മാ​യാ​ല്‍ അ​തി​ന്‍റെ ക്ഷീ​ണ​വും ന​ഷ്ട​വും നി​ക​ത്താ​നാ​കാ​തെ പ്ര​യാ​സം നേ​രി​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ് വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും. ഇ​നി ജൂ​ലൈ അ​വ​സാ​ന​ത്തി​ല്‍ വ​രു​ന്ന ശ​മ്പ​ള​ത്തി​ലും വ​രാ​ന്‍ പോ​കു​ന്ന സ്കൂ​ൾ സീ​സ​ണി​ലും പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍.

WEB DESK
Next Story
Share it