ഒമാൻ മരുഭൂമി മാരത്തണിൻ്റെ പത്താം പതിപ്പിന് തുടക്കം
ഒമാന്‍ മരുഭൂമി മാരത്തണിന്റെ പത്താമത് പതിപ്പിന് ഇന്ന് ബിദിയയില്‍ തുടക്കമായി. അഞ്ച് ഘട്ടങ്ങളിലായുള്ള മത്സരങ്ങള്‍ 22 വരെയാണ് നടക്കുക.165 കിലോമീറ്ററാണ് ആകെ മാരത്തണ്‍ ദൂരം.
ഉദ്ഘടാന ദിനമായ ശനിയാഴ്ച 42 കിലോമാറ്ററാണ് മത്സര ദൂരം. രാവിലെ 7.30ന് അല്‍ ജൗഹറത്ത് റിസോര്‍ട്ടില്‍നിന്ന് മാരത്തണ്‍ ആരംഭിച്ചു. ഇന്നത്തെ മത്സര ദൂരം. 32 കിലോമീറ്റര്‍, 40 കിലോമീറ്റര്‍, 30 കിലോമീറ്റര്‍, 21കിലോമീറ്റര്‍ എന്നിങ്ങനെയാണ് മറ്റു ഘട്ടങ്ങളിലെ ദൈര്‍ഘ്യം.
നിരവധി രാഷ്ട്രങ്ങളില്‍നിന്നുള്ള താരങ്ങൾ മാരത്തണില്‍ മത്സരിക്കാനെത്തിയിട്ടുണ്ട്. ഒമാനില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള താരങ്ങള്‍ ഇത്തവണയും മാരത്തണിന്റെ ഭാഗമാകും. വ്യത്യസ്ത പ്രായങ്ങളിലുള്ളവര്ക്ക് വിവിധ വിഭാഗങ്ങളിലായുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. മരുഭൂപ്രദേശങ്ങളില് ചൂട് കുറയുന്ന സമയമാണ് മാരണത്തണിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പകല്‍ സമയം ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസും ശരാശരി താഴ്ന്ന താപനില 17.3 ഡിഗ്രി സെല്‍ഷ്യസും ആകും.