Begin typing your search...
ഒമാനിൽ താപനില കുതിച്ചുയരുന്നു
ഒമാനിൽ താപനില കുതിച്ചുയരുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. സുനൈനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ താപനില അനുഭവപ്പെട്ടത്. 47.5 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ ചൂട്.
46.5 ഡിഗ്രി സെൽഷ്യസുമായി ഹംറ അദ് ദുരു ആണ് തൊട്ടുപിന്നിലുള്ളത്. മക്ഷിൻ 46.2, അമീറാത്ത്, വാദി അൽ മാവിൽ 46.1, ബുറൈമി 46, ഇബ്രി 45.9, റുസ്താഖ് 45.6 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ അനുഭവപ്പെട്ട താപനിലയുടെ തോത്.
Next Story