Begin typing your search...

ഭൂകമ്പ ദുരിതാശ്വാസം ഒമാന് നന്ദിപറഞ്ഞ് സിറിയൻ പ്രസിഡൻറ് മടങ്ങി

ഭൂകമ്പ ദുരിതാശ്വാസം ഒമാന് നന്ദിപറഞ്ഞ് സിറിയൻ പ്രസിഡൻറ് മടങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാൻറെ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നന്ദിപറഞ്ഞ് ഏകദിന സന്ദർശനം പൂർത്തിയാക്കി സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽ അസദ് മടങ്ങി. മസ്‌കത്തിലെത്തിയ പ്രസിഡൻറിന് ഊഷ്മള വരവേൽപാണ് നൽകിയത്. സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ചയും നടത്തി.

അൽ ബറഖ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക ചർച്ചയിൽ തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ഇരയായ കുടുംബങ്ങളോടും സിറിയൻ ജനതയോടുമുള്ള അനുശോചനം സുൽത്താൻ പ്രസിഡൻറിനെ വീണ്ടും അറിയിച്ചു. ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിന് ഒമാൻ നൽകുന്ന പിന്തുണ തുടരുമെന്ന് സുൽത്താൻ പറഞ്ഞു.

സിറിയൻ ജനതയോടുള്ള ഒമാൻറെ ഐക്യദാർഢ്യത്തിന് സുൽത്താനോടും ഒമാൻ ജനതയോടും നന്ദിപറഞ്ഞ ബശ്ശാർ, ഭൂകമ്പത്തിന്റെ ആഘാതം കുറക്കുന്നതിനായി ഒമാൻ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം, ഉഭയകക്ഷിബന്ധം എന്നിവയും അവലോകനംചെയ്തു. ഇരുനേതാക്കളും പ്രാദേശിക, അന്തർദേശീയ രംഗങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങളും കൈമാറി.

Aishwarya
Next Story
Share it