Begin typing your search...

ഒമാൻ സുൽത്താൻ ഇന്ന് ജോർദാനിൽ

ഒമാൻ സുൽത്താൻ ഇന്ന് ജോർദാനിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഇന്ന് ജോര്‍ദാന്‍ സന്ദര്‍ശിക്കും. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ഇബിന്‍ അല്‍ ഹുസൈന്റെ ക്ഷണപ്രകാരമാണ് സുല്‍ത്താന്റെ സന്ദര്‍ശനം. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് സന്ദര്‍ശനം ഗുണം ചെയ്യും.

ഒമാന്‍ പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ്, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ലെഫ്. ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, പ്രൈവറ്റ് ഓഫിസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ശിദി, ജോര്‍ദാനിലെ ഒമാന്‍ അംബാസഡര്‍ ഷെയ്ഖ് ഫഹദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അള്‍ ഉജൈലി എന്നിവര്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിനെ അനുഗമിക്കും.

WEB DESK
Next Story
Share it