Begin typing your search...

ഒമാൻ കൾച്ചറൽ കോംപ്ലക്‌സ് പദ്ധതിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് തറക്കല്ലിട്ടു

ഒമാൻ കൾച്ചറൽ കോംപ്ലക്‌സ് പദ്ധതിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് തറക്കല്ലിട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാൻ കൾച്ചറൽ കോംപ്ലക്സ് പദ്ധതിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് തറക്കല്ലിട്ടു. മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാകുന്ന കോംപ്ലക്സ് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്തായാണ് ഒരുങ്ങുക. ഒമാൻ കൾച്ചറൽ കോംപ്ലക്സിന്റെയും നാഷണൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി കെട്ടിടത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾക്കാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് തുടക്കം കുറിച്ചിരിക്കുന്നത്. 140 ദശലക്ഷം റിയാൽ ചെലവാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്.

ഉന്നത നിലവാരത്തിലുള്ള ഒരു കലാ-സാംസ്‌കാരിക ലക്ഷ്യസ്ഥാനം, നാഗരിക, സാംസ്‌കാരിക, ശാസ്ത്രീയ, ബൗദ്ധിക നേട്ടങ്ങൾ, അനുഗൃഹീതമായ നവോഥാനത്തിന്റെ പ്രതിനിധീകരിക്കുന്ന സ്ഥാപനം എന്നിങ്ങനെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നാഷണൽ ലൈബ്രറി, നാഷണൽ തിയേറ്റർ, ചിൽഡ്രൻസ് ലൈബ്രറി, ഹൗസ് ഓഫ് ആർട്സ്, സിനിമ ഹൗസ്, ലിറ്റററി ഫോറം, നാഷണൽ ഡോക്യുമെന്റ്‌സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി, റസ്റ്ററന്റുകൾ, കഫേകൾ, പൊതു ഉദ്യാന സേവനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ദേശീയ സാംസ്‌കാരിക കേന്ദ്രമായി വിഭാവനം ചെയ്ത ഒമാൻ കൾച്ചറൽ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള 147.8 ദശലക്ഷം റിയാലിന്റെ കരാറിൽ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് നേരത്തെ ഒപ്പുവെച്ചിരുന്നു. ഒമാൻ കൾച്ചറൽ കോംപ്ലക്‌സിനുള്ളിലെ മൂന്ന് വ്യത്യസ്ത കെട്ടിടങ്ങളിലായി നാഷണൽ തീയേറ്റർ, നാഷണൽ ലൈബ്രറി, നാഷണൽ ആർക്കൈവ്സ് എന്നിവയുമുണ്ടാകും.

WEB DESK
Next Story
Share it