Begin typing your search...

സൈനിക സഹകരണം ശക്തിപ്പെടുത്തൽ ; ഒമാൻ - സൗദി സംയുക്ത സൈനിക അഭ്യാസം സമാപിച്ചു

സൈനിക സഹകരണം ശക്തിപ്പെടുത്തൽ ; ഒമാൻ - സൗദി സംയുക്ത സൈനിക അഭ്യാസം സമാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൈ​നി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ​ ന​ട​ന്ന ആ​ദ്യ​ത്തെ സം​യു​ക്ത ഒ​മാ​നി-​സൗ​ദി സൈ​നി​കാ​ഭ്യാ​സം സ​മാ​പി​ച്ചു. ‘സോ​ളി​ഡാ​രി​റ്റി-1’ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ൽ ഒ​മാ​നി​ലെ റോ​യ​ൽ ആ​ർ​മി​യി​ലെ ഇ​ൻ​ഫ​ൻ​ട്രി ബ്രി​ഗേ​ഡി​ന്‍റെ (23) ഒ​മാ​ൻ കോ​സ്റ്റ് ബ​റ്റാ​ലി​യ​നി​ൽ​നി​ന്നു​ള്ള ഒ​രു സേ​ന​യും സൗ​ദി സാ​യു​ധ സേ​ന​യു​ടെ 20-ആം ബ്രി​ഗേ​ഡ് ഗ്രൂ​പ്പി​ന്‍റെ ര​ണ്ടാം ബ​റ്റാ​ലി​യ​നി​ൽ​ നി​ന്നു​ള്ള ഒ​രു സം​ഘ​വു​മാ​ണ് പ​​ങ്കെ​ടു​ത്തി​രു​ന്ന​ത്. ഇ​രു സേ​ന​ക​ളും ത​മ്മി​ലു​ള്ള ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നു​മാ​യി​രു​ന്നു സൈ​നി​ക​ഭ്യാ​സം ന​ട​ത്തി​യി​രു​ന്ന​ത്.

പ്ര​വ​ർ​ത്ത​ന വൈ​ദ​ഗ്ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​ധാ​ന പ​രി​ശീ​ല​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​ദ്ധ​തി​ക​ൾ, ഫീ​ൽ​ഡ് പ​രി​ശീ​ല​ന വ്യാ​യാ​മ​ങ്ങ​ൾ എ​ന്നി​വ​യും സം​യു​ക്ത അ​ഭ്യാ​സ ഭാ​ഗ​മാ​യി ന​ട​ന്നു.

WEB DESK
Next Story
Share it