Begin typing your search...

അൽഖുവൈറിലും ഗൂബ്രയിലും സ്മാർട്ട് പാർക്കിങ് സേവനം 13മുതൽ

അൽഖുവൈറിലും ഗൂബ്രയിലും സ്മാർട്ട് പാർക്കിങ് സേവനം 13മുതൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അൽഖുവൈറിലും ഗൂബ്രയിലും സ്മാർട്ട് പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തി മസ്കത്ത് മുനിസിപ്പാലിറ്റി. ഈ രണ്ട് ഇടങ്ങളിലേയും പൊതു പാർക്കിങ് സ്ഥലങ്ങളിൽ ആണ് ഫീസിന് വിധേയമായി പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.വാഹനങ്ങളുടെ ഇമേജിങ് സേവനത്തോടുകൂടിയ സെൻസറുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വരുന്ന ഞായറാഴ്ച മുതൽ ഈ സേവനം ​പ്രാബല്യത്തിൽ വരും.

ഇവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക് 90091 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്ത് ബുക്ക് ചെയ്യാം. കാര്‍ നമ്പര്‍, ആവശ്യമായ സമയം എന്നിവ രേഖപ്പെടുത്തണം. 30,60,120 മിനിറ്റ് സമയ​ത്തേക്കാണ് പാർക്കിങ് റിസർവേഷൻ ലഭിക്കുക. ഒരു മാസമോ അതിലധികമോ പാർക്കിങ് പെർമിറ്റുകൾക്കായി മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ബലദിയതി ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ റിസർവേഷനുകൾ നടത്താം.

സ്വകാര്യമേഖലയുമായി സഹകരിച്ച് സ്മാർട്ടും സുസ്ഥിരവുമായ നഗരങ്ങളിലേക്ക് തങ്ങളുടെ സംവിധാനങ്ങൾ നവീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്

WEB DESK
Next Story
Share it