ഒമാനിൽ കനത്ത ചൂടിന് നേരിയ ആശ്വാസം
കത്തുന്ന ചൂടിന് ഒമാനിൽ നേരിയ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിൽ താപനില 44 ഡിഗ്രിയിലേക്ക് താഴ്ന്നതോടെയാണ് ചൂടിന് ആശ്വാസം അനുഭവപ്പെട്ട് തുടങ്ങിയത്. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് റുസ്താഖിലാണ്- 44.6 ഡിഗ്രി സെൽഷ്യസ്. സാമൈൽ, മസ്യൂന എന്നിവിടങ്ങളിൽ 44.4 ഡിഗ്രി സെൽഷ്യസാണ് ചൂട് അനുഭവപ്പെട്ടത്. മക്ഷിൻ 44.3 ഡിഗ്രി സെൽഷ്യസ്, സുനൈന 44.2, അൽ അവാബി, ഹംറ അദ് ദുരുഇ 44.1, ബിദ്ബിദ് 44 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ ചൂട്.
ദിവസങ്ങൾക്കുമുമ്പ് പലയിടങ്ങളിലും 50 ഡിഗ്രിസെൽഷ്യസിനടുത്തായിരുന്നു ചൂട്. ഇതിനാണിപ്പോൾ നേരിയ കുറവുവന്നിരിക്കുന്നത്. അതേസമയം, ചൂടിനെ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതലുകൾ തുടരേണ്ടതാണെന്ന് ആരോഗ്യമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടി.