Begin typing your search...

ഒമാനിലുണ്ടായ കപ്പൽ അപകടം ; രക്ഷപ്പെടുത്തിയ ഇന്ത്യൻ ജീവനക്കാരെ കരയിലെത്തിച്ചു

ഒമാനിലുണ്ടായ കപ്പൽ അപകടം ; രക്ഷപ്പെടുത്തിയ ഇന്ത്യൻ ജീവനക്കാരെ കരയിലെത്തിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനിലെ അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​കം തീ​ര​ത്തോട്​ ചേർന്നുണ്ടായ ​എ​ണ്ണക്ക​പ്പ​ൽ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയ എട്ട് ഇന്ത്യക്കാരെ കരക്കെത്തിച്ചു. ഇവർക്ക്​ ആവശ്യമായ പരിചരണം നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്​ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം മരിച്ചയാൾ ഇന്ത്യക്കാരനാണെന്ന്​ തിരിച്ചറിഞ്ഞു. ഇന്ത്യൻ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുകയും ചെയ്യുമെന്ന്​ അധികൃതർ വ്യക്​തമാക്കി.

ബുധനാഴ്ച ​ശ്രീലങ്കക്കാരനുൾപ്പെടെ ഒമ്പതുപേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽപ്പെട്ട ഇന്ത്യൻ പൗരന്മാരാണ്​ ഇപ്പോൾ ആശ്വസ തീരമണഞ്ഞിരിക്കുന്നത്​. കാണാതായ മറ്റുള്ളവർക്കുവേണ്ടി തിരിച്ചിൽ തുടരുകയാണ്​. സുൽത്താനേറ്റിലെ ഇന്ത്യൻ എംബസി ഒമാനി അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സജീവമായി ഇടപെടുന്നുണ്ട്​. ഇന്ത്യൻ നാവികസേനയും ഒമാനി അധികൃതരും ചേർന്നാണ്​ തിരച്ചിൽ നടത്തുന്നത്​. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജ്​ കപ്പൽ, വ്യോമനിരീക്ഷണത്തിന് പി-81 വിമാനം എന്നിങ്ങനെയുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചാണ്​ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്​.

അപകടത്തിൽ മരിച്ചയാളുടെ കടുംബത്തിന് അനുശോചനം അറിയിക്കുകയാണെന്നും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യൻ, ഒമാനി അധികൃതർക്ക്​ നന്ദി അറിയിക്കുകയാ​ണെന്നും കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ്​ പറഞ്ഞു.

ദു​കം വി​ലാ​യ​ത്തി​ലെ റാ​സ് മ​ദ്രാ​ക്ക​യി​ൽ​നി​ന്ന് 25 നോ​ട്ടി​ക്ക​ൽ മൈ​ൽ (28.7 മൈൽ) തെ​ക്കു​കി​ഴ​ക്കാ​യാ​ണ് തിങ്കളാഴ്ച എ​ണ്ണക്ക​പ്പ​ൽ മറിയുന്നത്​. യമനിലെ ഏദൻ തുറമുഖത്തേക്ക് പോവുകയായിരുന്ന പ്രസ്റ്റീജ് ഫാൽക്കൺ ആണ്​ അപകടത്തിൽപ്പെടുന്നത്​. 13 ഇ​ന്ത്യ​ക്കാ​രും മൂ​ന്ന് ശ്രീ​ല​ങ്ക​ൻ പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടെ 16 പേ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്.

കപ്പലിൽനിന്ന് വാതക ചോർച്ചയില്ലെന്ന്​ കഴിഞ്ഞ ദിവസം​ ഒമാൻ പരിസ്ഥിതി അതോറിറ്റി വ്യക്​തമാക്കിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പ്രതികരണ തന്ത്രങ്ങൾ തയാറാക്കുന്നതിനുമായി ബന്ധപ്പെട്ട സൈനിക, സിവിൽ അധികാരികളുമായി ഏകോപിപ്പിച്ച് അടിയന്തര യോഗം പരിസ്ഥിതി അതോറിറ്റി വിളിച്ചിരുന്നു. ചോർച്ചയടക്കമുള്ള ഏത്​ അടിയന്തര സാഹചര്യവും നേരിടുന്നതിനായി പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്​.

WEB DESK
Next Story
Share it