Begin typing your search...

സ​ലാം എ​യ​ർ മ​സ്ക​ത്ത്​-​കോ​ഴി​ക്കോ​ട് സ​ർ​വി​സി​ന് നാ​ളെ തു​ട​ക്കം

സ​ലാം എ​യ​ർ മ​സ്ക​ത്ത്​-​കോ​ഴി​ക്കോ​ട് സ​ർ​വി​സി​ന് നാ​ളെ തു​ട​ക്കം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​മാ​ന്‍റെ ബ​ജ​റ്റ്​ എ​യ​ർ വി​മാ​ന​മാ​യ സ​ലാം എ​യ​റി​ന്‍റെ മ​സ്ക​ത്ത്​-​കോ​ഴി​ക്കോ​ട്​ സ​ർ​വി​സി​ന്​ ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും. ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ സ​ലാം എ​യ​ർ ഇ​ന്ത്യ​ൻ സെ​ക്​​ട​റി​ൽ​നി​ന്ന്​ പൂ​ർ​ണ​മാ​യും പി​ൻ​വാ​ങ്ങി​യി​രു​ന്നു. ഇ​ന്ത്യ​യി​ലേ​ക്ക്​ വി​മാ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ലു​ള്ള പ​രി​മി​തി മൂ​ല​മാ​ണ് സ​ർ​വി​സു​ക​ൾ നി​ർ​ത്തു​ന്ന​തെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ത്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ​ർ​വി​സി​ന്​ നാ​ളെ തു​ട​ക്ക​മാ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, ഹൈ​ദ​രാ​ബാ​ദ്, ജ​യ്പു​ർ, ല​ഖ്നോ എ​ന്നീ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ​ മ​സ്ക​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ട്​ സ​ർ​വി​സു​ക​ൾ ന​ട​ത്തും. മ​സ്ക​ത്തി​ൽ​നി​ന്ന് രാ​ത്രി 10.30ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ച 3.20ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും. കോ​ഴി​ക്കോ​ടുനി​ന്ന് ഡി​സം​ബ​ർ 17 മു​ത​ലാ​ണ് മ​സ്ക​ത്തി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് 65-80 റി​യാ​ലി​നും ഇ​ട​ക്കാ​ണ്​ വെ​ബ്​​സൈ​റ്റി​ൽ കാ​ണി​ക്കു​ന്ന​ത്. ഈ ​ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്ക് 20 കി​ലോ ല​ഗേ​ജും ഏ​ഴ് കി​ലോ ഹാ​ൻഡ് ബാ​ഗു​മാ​ണ് കൊ​ണ്ടു പോ​വാ​ൻ ക​ഴി​യു​ക. എ​ന്നാ​ൽ, പ​ത്ത്​ റി​യാ​ൽ അ​ധി​കം ന​ൽ​കി ടി​ക്ക​റ്റെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ 30 കി​ലോ ല​ഗേ​ജും ഏ​ഴ് കി​ലോ ഹാ​ൻ​ഡ് ബാ​ഗും കൊ​ണ്ട് പോ​കാൻ ക​ഴി​യും. കോ​ഴി​ക്കോ​ട്ടു​നി​ന്ന് കാ​ല​ത്ത് 04.05ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഒ​മാ​ൻ സ​മ​യം രാ​വി​ലെ ആ​റിന് മ​സ്ക​ത്തി​ൽ എ​ത്തും. കോ​ഴി​ക്കോ​ടു നിന്ന് മ​സ്ക​ത്തി​ലേ​ക്ക് 20 കി​ലോ ല​ഗേ​ജും ഏ​ഴ് കി​ലോ ഹാ​ൻ​ഡ് ബാ​ഗും കൊ​ണ്ട് വ​രു​ന്ന​വ​രി​ൽ​നി​ന്ന് 39.56റി​യാ​ലാ​ണ് ഈ​ടാ​ക്കു​ക. ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 50ന്​ ​മു​ക​ളി​ലേ​ക്ക്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ മ​സ്ക​ത്തി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ കു​റ​വു​വ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള നി​ര​ക്ക്​ ജ​നു​വ​രി​മു​ത​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ്​ ജ​നു​വ​രി മൂ​ന്ന്​ മു​ത​ൽ തു​ട​ങ്ങും. ആ​ഴ്ച​യി​ൽ ര​ണ്ട്​ വീ​തം സ​ർ​വി​സു​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ടി​ക്ക​റ്റ്​ ബു​ക്കി​ങ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മ​സ്ക​ത്തി​ൽ​നി​ന്ന്​ രാ​ത്രി 10.15ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ച 3.25ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. 66.20 റി​യാ​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ഇ​തി​ൽ ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ്​ ബാ​ഗും 20 കി​ലോ ചെ​ക്ക്​ ഇ​ൻ ല​ഗേ​ജും കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും. ഏ​ഴ്​ റി​യാ​ൽ അ​ധി​കം ന​ൽ​കി​യാ​ൽ ചെ​ക്ക്​ ഇ​ൻ ല​ഗേ​ജ്​​ 30 കി​ലോ ആ​ക്കി ഉ​യ​ർ​ത്താ​നും സാ​ധി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ മ​സ്ക​ത്തി​ലേ​ക്ക്​ തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വി​സ്. പു​ല​ർ​ച്ച 4.10ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 6.30ന്​ ​മ​സ്ക​ത്തി​ൽ എ​ത്തും. അ​ധി​ക ദി​വ​സ​വും 100 റി​യാ​ലി​ന്​ മു​ക​ളി​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ജ​യ്പൂ​രി​ലേ​ക്ക്​ ഡി​സം​ബ​ർ 16നും ​ല​ക്ക്നൗ​വി​ലേ​ക്ക് 17നും ​ഹൈ​ദര​ബാ​ദി​ലേ​ക്ക്​ 18നു​മാ​ണ്​ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​ക. കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം അ​ട​ക്കം കേ​ര​ള​ത്തി​ലെ സെ​ക്ട​റു​ക​ളി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന സ​ലാം എ​യ​റി​ന്‍റെ ഡി​സം​ബ​ർ മു​ത​ലു​ള്ള ക​ട​ന്നു​വ​ര​വ് മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​​ ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ്​​ ട്രാ​വ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാണി​ക്കു​ന്ന​ത്. സ്കൂ​ൾ അ​വ​ധി മു​ന്നി​ൽ ക​ണ്ട്​ നി​ര​വ​ധി ആ​ളു​ക​ൾ ഇ​തി​ന​കം സ​ലം എ​യ​റി​ന്​ ബു​ക്ക്​ ചെ​യ്തി​ട്ടു​ണ്ടെ​ന്ന്​ ​ട്രാ​വ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​ഞ്ഞു.

WEB DESK
Next Story
Share it