ഒമാനിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി പോലീസ്
രാജ്യത്ത് ജോലി വാഗ്ദാനം ചെയ്തു കൊണ്ട് നടക്കുന്ന പുതിയ ഒരു തട്ടിപ്പിനെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താനും, അവയ്ക്ക് ഇരയാകരുതെന്നും പോലീസ് ആവശ്യപ്പെട്ടു. ഈ അറിയിപ്പ് പ്രകാരം, ഇത്തരം തട്ടിപ്പ് സംഘങ്ങൾ ആകർഷകമായ ജോലികൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള എസ് എം എസ് സന്ദേശങ്ങളിലൂടെ വ്യക്തികളുമായി ബന്ധപ്പെടുന്നതായി പോലീസ് ചൂണ്ടിക്കാട്ടി.
ദിവസവേതനം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഇത്തരം സന്ദേശങ്ങളിൽ ജോലി ലഭിക്കുന്നതിനായി വ്യക്തികളോട് ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിവരുന്നതായും പോലീസ് കൂട്ടിച്ചേർത്തു. ഈ തട്ടിപ്പിന് ഇരയാകുന്നവർ ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പ് സംഘങ്ങൾ വിവിധ രീതിയിലുള്ള അനധികൃത പണമിടപാടുകൾക്കായി ദുരുപയോഗം ചെയ്യുന്നതായി പോലീസ് വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിൽ പരാതി നൽകണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
شرطة عمان السلطانية ترصد أسلوب احتيال جديد.. وتحذّر من الوقوع فيه. #شرطة_عمان_السلطانية pic.twitter.com/kaAblWnu3j
— شرطة عُمان السلطانية (@RoyalOmanPolice) May 14, 2023