ഒമാനിൽ യാത്രാ രേഖകളുടെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്താൻ പോലീസ് ആഹ്വാനം ചെയ്തു
യാത്രാ രേഖകളുടെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്താൻ റോയൽ ഒമാൻ പോലീസ് രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ആഹ്വാനം ചെയ്തു. അവധിക്കാല യാത്രകൾക്ക് മുന്നോടിയായാണ് ഒമാൻ പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. യാത്രാ രേഖകളുടെ കാലാവധി, സാധുത എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്താൻ പോലീസ് ഈ അറിയിപ്പിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ഔദ്യോഗിക അവധിദിനങ്ങൾ ആരംഭിക്കുന്നതിനും, യാത്ര പുറപ്പെടുന്നതിനും മുൻപായി ഐ ഡി കാർഡുകൾ, പാസ്സ്പോർട്ട്, റെസിഡൻസി പെർമിറ്റുകൾ മറ്റു രേഖകൾ എന്നിവയുടെ സാധുത പുതുക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈദ് അവധികൾ ആരംഭിക്കുന്നതോടെ ഇത്തരം രേഖകൾ പുതുക്കുന്നതിന് വന്നേക്കാവുന്ന കാലതാമസം കണക്കിലെടുത്താണ് ഒമാനിലെ നിവാസികൾക്ക് പോലീസ് ഇത്തരം ഒരു നിർദേശം നൽകിയിരിക്കുന്നത്.
عزيزي المواطن / المقيم …
— شرطة عُمان السلطانية (@RoyalOmanPolice) March 19, 2024
تأكد من سريان صلاحية الوثائق الثبوتية وتجديدها قبل الإجازات الرسمية أو السفر بوقت كافٍ.#شرطة_عمان_السلطانية pic.twitter.com/pwjoKUp3wz