Begin typing your search...

ഒമാനിൽ നവംബർ 21, 25 തീയതികളിൽ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി പോലീസ്

ഒമാനിൽ നവംബർ 21, 25 തീയതികളിൽ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി പോലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2023 നവംബർ 21, 25 തീയതികളിൽ രാജ്യത്തെ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 21, നവംബർ 25 എന്നീ ദിവസങ്ങളിൽ റോഡിൽ ഏറ്റവും തിരക്ക് അനുഭവപ്പെടാനിടയുള്ള സമയങ്ങളിലാണ് ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് പോലീസ് അറിയിച്ചു.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന റോഡുകളിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്:

മസ്‌കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിൽ.

അൽ ദാഖിലിയ റോഡ് (മസ്‌കറ്റ് - ബിദ്ബിദ് ബ്രിഡ്ജ്)

അൽ ബതീന ഹൈവേ (മസ്‌കറ്റ് - ഷിനാസ്)

താഴെ പറയുന്ന പ്രകാരമാണ് മേൽപ്പറഞ്ഞ റോഡുകളിൽ ട്രക്കുകളുടെ നിയന്ത്രണം നടപ്പിലാക്കുന്നത്:

2023 നവംബർ 21, ചൊവ്വ - ഉച്ചയ്ക്ക് 12 മണിമുതൽ വൈകീട്ട് 4 മണിവരെ.

2023 നവംബർ 25, ശനി- വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെ.

ഈ ഉത്തരവ് കർശനമായി പാലിക്കാൻ ഒമാനിലെ ട്രക്ക് ഡ്രൈവർമാരോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.

WEB DESK
Next Story
Share it