Begin typing your search...

മസ്‌കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ ഒക്ടോബറിൽ പ്രവർത്തനക്ഷമമാകും

മസ്‌കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ ഒക്ടോബറിൽ പ്രവർത്തനക്ഷമമാകും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മസ്‌കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ, ടാക്‌സിവേ എന്നിവ 2023 ഒക്ടോബറിൽ പ്രവർത്തനക്ഷമമാകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗത്തേൺ റൺവേ, ടാക്‌സിവേ എന്നിവയുടെ പുനർനിർമ്മാണപ്രവർത്തനങ്ങൾ മസ്‌കറ്റ് വിമാനത്താവളത്തിൽ പുരോഗമിക്കുന്നതായും, പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ എത്തിയതായും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. റൺവേ ടാർ ചെയ്യുന്ന പ്രവർത്തനങ്ങൾ പൂർത്തിയായതായി അതോറിറ്റി അറിയിച്ചു.

നിലവിൽ റൺവേയിൽ ലൈറ്റുകൾ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും, ഇത് പൂർത്തിയാകുന്നതോടെ അന്തിമമായ പരിശോധനാ നടപടികൾ ആരംഭിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it