Begin typing your search...

ഒമാനിൽ മിനിമം വേതനം ഉയർത്തുന്നത് പരിഗണനയിൽ; പ്രവാസികൾക്കും ശമ്പളത്തോടെ പ്രസവാവധി

ഒമാനിൽ മിനിമം വേതനം ഉയർത്തുന്നത് പരിഗണനയിൽ; പ്രവാസികൾക്കും ശമ്പളത്തോടെ പ്രസവാവധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൊഴിലാളികളുടെ വേതനം ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ് ഒമാൻ. മിനിമം വേതനം 400 റിയാൽ വരെയാക്കി ഉയർത്തുന്നത് ആണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്. തൊഴിൽ മന്ത്രി പ്രഫ. മഹദ് അൽ ബവയ്ൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ചുള്ള നിർദ്ദേങ്ങൾ സർക്കാർ പഠിച്ചു വരുകയാണ്. മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിലേക്ക് പ്രാരംഭ ഡ്രാഫ്റ്റ് അയച്ചിട്ടുണ്ടെന്നും ഒമാൻ തൊഴിൽ മന്ത്രി അറിയിച്ചു.

രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് ജോലിയിൽ തുടരാനുള്ള പരമാവധി പ്രായപരിധി 60 വയസ് ആണ്. ഇത് ഉയർത്തിയത് രാജ്യത്തെ വ്യവസായ മേഖലക്ക് സഹായകമാകുമെന്ന് ആണ് ഒമാൻ തൊഴിൽ മന്ത്രി അഭിപ്രായപ്പെടുന്നത്. തൊഴിൽ മന്ത്രാലയം സർക്കുലറിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പ്രവാസികളുടെ പ്രായം 60 വയസിൽ നിന്നും ഉയർത്തിയത്. പ്രായ പരിധി ഉയർത്തിയത് കാരണം വ്യക്തികളുടെ അനുഭവം മറ്റു നേട്ടങ്ങളും സ്വകാര്യമേഖലയെ സഹായിക്കുന്നതിന് വേണ്ടി സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ ഒമാനികൾക്കും പ്രവാസികൾക്കും പൂർണ ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടുന്ന കാര്യവും അദ്ദേഹം ചടങ്ങിൽ സംസാരിച്ചു. 98 ദിവസമാക്കുമെന്ന് ധനമന്ത്രാലയം സെക്രട്ടറി ജനറൽ നാസർ അൽ ജാഷ്മി പറഞ്ഞത്. സാമൂഹിക സംരക്ഷണ നിയമത്തിണ് പ്രസവാവധി 50 ദിവസത്തിൽ നിന്ന് 98 ആയി ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്. വനിതാ ജീവനക്കാരോട് ഏതെങ്കിലും തരത്തിലുള്ള പക്ഷപാതം ഉണ്ടാകാൻ പാടില്ല. അതിനാൽ ആണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ ജനറൽ സെക്രട്ടേറിയറ്റ് ആണ് 'ടുഗെദർ വി പ്രോഗ്രസ്' ഫോറം സംഘടിപ്പിച്ചത്. സാംസ്‌കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സർക്കാരും സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുള്ള സുൽത്താന്റെ കാഴ്ചപാടിന്റെ ഭാഗമായാണ് 'ടുഗെദർ വി പ്രോഗ്രസ്' ഫോറം സംഘടിപ്പിച്ചതെന്ന് മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ ഷെയ്ഖ് അൽ ഫദൽ ബിൻ മുഹമ്മദ് അൽ ഹാർത്തി പറഞ്ഞു. എന്നും പ്രവാസികളെ കൈവിടാത്ത ഒരു രാജ്യം തന്നെയായി മാറുകയാണ് ഒമാൻ. എന്ത് തരത്തിലുള്ള വികസനം വന്നാലും ഒമാൻ പ്രവാസികളെ കൈവിടാറില്ല.

Aishwarya
Next Story
Share it